Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗംഭീറിന് അര്‍ദ്ധസെഞ്ചുറി; കൊല്‍ക്കത്തയ്ക്ക് ജയം

Updated: Wednesday, May 28, 2014, 12:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡല്‍ഹി: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എട്ടുവിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 161 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത വിജയലക്ഷ്യം പത്തൊമ്പതാം ഓവറില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഗംഭീര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി അഞ്ച് വിക്കറ്റിന് 161 റണ്‍സിലെത്തി. 40 റണ്‍സെടുത്ത ഡുമിനിയുടെയും 36 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗാണ് ഡല്‍ഹിയെ രക്ഷിച്ചത്. ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ആറ് റണ്‍സിന് പുറത്തായി. 28 പന്തില്‍ മൂന്നു സിക്‌സറുകളടക്കമാണ് ഡുമിനി 40 റണ്‍സെടുത്തത്.

ഗംഭീറിന് അര്‍ദ്ധസെഞ്ചുറി; കൊല്‍ക്കത്തയ്ക്ക് ജയം


മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വീണ്ടും ഒരിക്കല്‍ കൂടി മികച്ച ഓപ്പണിംഗ് കിട്ടി. മികച്ച ഫോം തുടരുന്ന റോബിന്‍ ഉത്തപ്പ 47 റണ്‍സെടുത്തു. 34 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയാണ് ഉത്തപ്പ 47 റണ്‍സെടുത്തത്. 56 പന്തില്‍ 69 റണ്‍സോടെ ഗംഭീര്‍ കളി ജയിക്കുമെന്ന് ഉറപ്പാക്കി. ഇരുവരും പുറത്തായ ശേഷം മനീഷ് പാണ്ഡെയും കാലിസും ചേര്‍ന്ന് കൊല്‍ക്കയുടെ ജയം പൂര്‍ത്തിയാക്കി.

രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ വെയ്ന്‍ പാര്‍ണല്‍ മാത്രമാണ് ഡല്‍ഹിയുടെ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. വിജയത്തോടെ ആറ് പോയിന്റുകളുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തെത്തി. എട്ട് കളികളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹിയാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ.

Story first published:  Thursday, May 8, 2014, 11:50 [IST]
English summary
Gambhir, Uthappa power KKR to easy victory against Delhi daredevils.
പ്രതികരണം എഴുതൂ