Englishहिन्दीಕನ್ನಡதமிழ்తెలుగు

പരിക്ക്; സഹീര്‍ ഖാന് ഐ പി എല്‍ നഷ്ടമാകും

Updated: Wednesday, May 7, 2014, 15:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാന് പരിക്ക് മൂലം ഐ പി എല്‍ ഏഴാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പോയിന്റ് പട്ടികയില്‍ താഴെ നില്‍ക്കുന്ന മുംബൈയ്ക്ക് സഹീറിന്റെ അഭാവം കനത്ത തിരിച്ചടിയാകും. മുംബൈയ്ക്ക് വേണ്ടി ഈ സീസണില്‍ സഹീര്‍ ആറ് മത്സരങ്ങളാണ് കളിച്ചത്.

പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ മത്സരത്തിനിടെയാണ് സഹീര്‍ ഖാന് മസിലിന് വേദന അനുഭവപ്പെട്ടത്. നാലാം ഓവര്‍ പൂര്‍ത്തിയാക്കാനും സഹീറിന് കഴിഞ്ഞില്ല. 3.3. ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത സഹീറിന് വിക്കറ്റൊന്നും കിട്ടിയില്ല. മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.

പരിക്ക്; സഹീര്‍ ഖാന് ഐ പി എല്‍ നഷ്ടമാകും


ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങളില്‍ സഹീര്‍ഖാന്റെ അഭാവം കനത്ത തിരിച്ചടിയാകുമെന്ന് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന സഹീര്‍ ഈ സീസണില്‍ താരതമ്യേന മികച്ച ബൗളിംഗാണ് കാഴ്ച വെച്ചത്. കോച്ച് ജോണ്‍ റൈറ്റും, സഹീറിന് ഈ സീസണില്‍ കളിക്കാനാവില്ല എന്ന കാര്യം സ്ഥിരീകരിച്ചു.

സഹീറിന്റെ പരിക്ക് വേഗം ഭേദമായില്ലെങ്കില്‍ അത് ടീം ഇന്ത്യയെയും ബാധിക്കും. ഐ പി എല്ലിന് ശേഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമില്‍ അംഗമാണ് സഹീര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി പരിഗണിക്കപ്പെടുന്ന സഹീറിന് പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായിട്ടുണ്ട്. മുപ്പത്തഞ്ചുകാരനായ സഹീറിന് പരിക്കിൽ നിന്നും തിരിച്ചുവരവ് അത്ര എളുപ്പമാകില്ല.


Story first published:  Wednesday, May 7, 2014, 10:11 [IST]
English summary
Zaheer out for the rest of IPL 7.The 35-year-old Zaheer Khan suffered a shoulder injury against Kings XI Punjab.
പ്രതികരണം എഴുതൂ