Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാംഗ്ലൂരിനെ മുംബൈ 19 റണ്‍സിന് തോല്‍പിച്ചു

Updated: Wednesday, May 7, 2014, 15:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: റോയല്‍സ് ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ ടീമിനെ കീഴടക്കിയത്. മുംബൈയുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ ഐ പി എല്ലിലെ അഞ്ച് കളികള്‍ മുംബൈ തുടര്‍ച്ചയായി തോറ്റിരുന്നു.

ടോസ് നേടിയ ബാംഗ്ലൂര്‍ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 187 റണ്‍സെടുത്തു. 35 പന്ത് നേരിട്ട രോഹിത് ശര്‍മ മൂന്ന് ഫോറും നാല് സിക്‌സും അടക്കമാണ് 59 റണ്‍സെടുത്തത്. പോള്ളാര്‍ഡ് (43), ഗൗതം (30) എന്നിവരാണ് മുംബൈയുടെ മറ്റ് സ്‌കോറര്‍മാര്‍.

ബാംഗ്ലൂരിനെ മുംബൈ 19 റണ്‍സിന് തോല്‍പിച്ചു


188 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് എട്ട് വിക്കറ്റിന് 168 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. പാര്‍ഥിവ് പട്ടേലും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ക്രിസ് ഗെയ്ല്‍ (38), വിരാട് കോഹ്‌ലി (35), പാര്‍ഥിവ് പട്ടേല്‍ (26) എന്നിവരൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിയാതെ പോയതാണ് ബാംഗ്ലൂരിന് വിനയായത്.

ലസിത് മലിംഗ, ഹര്‍ഭജന്‍ സിംഗ്, യുവ ഫാസ്റ്റ് ബൗളര്‍ ബുമ്രാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ആറാം സ്ഥാനത്തെത്തി. ബാംഗ്ലൂര്‍ നാലാം സ്ഥാനത്താണ്. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published:  Wednesday, May 7, 2014, 10:11 [IST]
English summary
Mumbai Indians beat Royal Challengers Bangalore by 19 runs in IPL7.
പ്രതികരണം എഴുതൂ