Englishहिन्दीಕನ್ನಡதமிழ்తెలుగు

പരിക്ക് മാറി, ഐപിഎല്ലിന് ജോൺസണെത്തും

Updated: Tuesday, April 8, 2014, 11:23 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്നി : ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഐ പി എല്ലിന്റെ ഏഴാം സീസണ്‍ കളിക്കാനെത്തും. ഏപ്രില്‍ പതിനാറിനാണ് ഈ വര്‍ഷത്തെ ഐ പി എല്‍ സീസണ്‍ തുടങ്ങുന്നത്. പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് ഇത്തവണ ജോണ്‍സണ്‍ കളിക്കാനിറങ്ങുന്നത്.

ആഷസ് ഹീറോയായ ജോണ്‍സണ്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. മുംബൈയെ ഐ പി എല്‍, ചാമ്പ്യന്‍സ് ലീഗ് വിജയികളാക്കിയതില്‍ ജോണ്‍സന്റെ പങ്ക് ചെറുതല്ല. ഇത്തവണത്തെ ലേലത്തില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് ജോണ്‍സണെ ലേലത്തില്‍ വിളിച്ചത്.

പരിക്ക് മാറി, ഐപിഎല്ലിന് ജോൺസണെത്തും


പരിക്ക് മൂലം ജോണ്‍സണ്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയയ്ക്ക് ഏറെ ക്ഷീണമായി ജോണ്‍സന്റെ അഭാവം. ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും പാകിസ്താനോടും ഓസ്‌ട്രേലിയ ലോകകപ്പില്‍ തോറ്റിരുന്നു. ബംഗ്ലാദേശിനെതിരായ ഒരു കളി മാത്രമാണ് ലോകകപ്പില്‍ കംഗാരുക്കള്‍ ജയിച്ചത്.

ഓസ്‌ട്രേലിയക്കാരന്‍ തന്നെയായ ജോര്‍ജ് ബെയ്‌ലിയാണ് ഇത്തവണ പഞ്ചാബ് കിംഗ്‌സ് ഇലവനെ നയിക്കുന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍, വീരേന്ദര്‍ സോവാഗ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ഇത്തവണ പഞ്ചാബിനുണ്ട്, മികച്ച ടീമുണ്ടായിട്ടും ഇതേവരെ ഐ പി എല്ലിന്റെ സെമിയിലെത്താന്‍ പോലും പഞ്ചാബിന് കഴിഞ്ഞിട്ടില്ല.

Story first published:  Tuesday, April 8, 2014, 9:06 [IST]
English summary
Mitchell Johnson declared fit to play in IPL 7
പ്രതികരണം എഴുതൂ