Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐസിസി റാങ്കിംഗ്; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

Updated: Tuesday, April 8, 2014, 11:26 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ലോകകപ്പ് ട്വന്റി 20 യിലെ ഫൈനലില്‍ തോറ്റ ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ലോക കിരീടം നേടിയ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റാങ്കിംഗിലാണ് ശ്രീലങ്കയെ പിന്‍തള്ളി ഇന്ത്യ ട്വന്റി 20 റാങ്കിംഗില്‍ ഒന്നാമതെത്തിയത്.

എന്നാല്‍ ഫൈനലിലെ ജയത്തോടെ ലങ്ക ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യയെ പിന്തള്ളി ശ്രീലങ്ക റാങ്കിംഗില്‍ ഒന്നാമതെത്തിയതായി ഐ സി സി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ശ്രീലങ്കയ്ക്ക് 133 റേറ്റിംഗ് പോയിന്റുകളാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയ്ക്കാകട്ടെ 130 പോയിന്റും.

 ഐസിസി റാങ്കിംഗ്; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി


ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും പാകിസ്താന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 120 പോയിന്റാണ് പാകിസ്താന് ഉളളത്. ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്. അവര്‍ക്ക് 118 പോയിന്റുണ്ട്.

115 പോയിന്റുകളോടെ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസും ലോകകപ്പ് സെമിയിലെത്തിയിരുന്നു. അഞ്ച് റേറ്റിംഗ് പോയിന്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയ 110 പോയിന്റുമായി ആറാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ റാങ്കിംഗ്.

Story first published:  Tuesday, April 8, 2014, 9:06 [IST]
English summary
India lose No. 1 spot to Sri Lanka in ICC T20I
പ്രതികരണം എഴുതൂ