Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകടീമിന് ധോണി ക്യാപ്റ്റന്‍, രോഹിതും കോലിയും ടീമില്‍

Updated: Tuesday, April 8, 2014, 11:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ട്വന്റി 20 ലോകകപ്പിന് ശേഷം തിരഞ്ഞെടുത്ത ലോക ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിക്കും. മാന്‍ ഓഫ് ദ സീരിസായ ഇന്ത്യന്‍ താരം വിരാട് കോലി, ഓപ്പണര്‍ രോഹിത് ശര്‍മ, സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പന്ത്രണ്ടംഗ ടീമിനെയാണ് വിദഗ്ധര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തത്.

ഐ സി സിയുടെ ലോക ട്വന്റി 20 ടീമില്‍ ക്യാപ്റ്റനടക്കം നാല് പേരാണ് ഇന്ത്യയില്‍ നിന്നും ഉള്ളത്. ശ്രീലങ്കയ്ക്ക് പിന്നാലെ രണ്ടാമതായാണ് ഇന്ത്യ ലോകകപ്പ് അവസാനിപ്പിച്ചത്. ലോക ജേതാക്കളായ ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ലസിത് മലിംഗ ടീമിലുണ്ട്.

ലോകടീമിന് ധോണി ക്യാപ്റ്റന്‍, രോഹിതും കോലിയും ടീമില്‍


ഇന്ത്യയില്‍ നിന്ന് നാലുപേര്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് രണ്ടുപേര്‍ വീതം, ഓസ്‌ട്രേലിയ, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ടീമിന്റെ ഘടന. ലോകകപ്പിലെ പ്രകടനവും ബംഗ്ലാദേശിലെ പിച്ചിന് പറ്റിയ കളിയുമാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

ഐ സി സിയുടെ ലോക ട്വന്റി 20 ടീം ബാറ്റിംഗ് ഓര്‍ഡറില്‍ - രോഹിത് ശര്‍മ, സ്റ്റീഫന്‍ മൈബര്‍, വിരാട് കോലി, ജെ പി ഡുമിനി, ഗ്ലെന്‍ മാക്‌സ്വെല്‍, എം എസ് ധോണി, ഡരന്‍ സമി, അശ്വിന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, സാമുവല്‍ ബദ്രി, ലസിത് മലിംഗ. വെസ്റ്റ് ഇന്‍ഡീസിന്റെ യുവ ഫാസ്റ്റ് ബൗളര്‍ കൃഷ്മാര്‍ സന്തോക്കിയാണ് പന്ത്രണ്ടാമന്‍.

Story first published:  Tuesday, April 8, 2014, 9:06 [IST]
English summary
Dhoni named captain of World T20 Team; Kohli, Rohit in
പ്രതികരണം എഴുതൂ