Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ പടിക്കല്‍ കലമുടച്ചു; ലോകകപ്പ് ലങ്കയ്ക്ക്

Posted by:
Published: Monday, April 7, 2014, 7:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ടൂര്‍ണമെന്റിലെ സകല കളികളും ജയിച്ച് ഫൈനലിലെത്തിയ ടീം ഇന്ത്യ കലാശക്കളിയില്‍ കലമുടച്ചു. വിടവാങ്ങല്‍ മത്സരത്തിന് ഇറങ്ങിയ കുമാര്‍ സംഗക്കാരയ്ക്കും മഹേള ജയവര്‍ധനെയ്ക്കും വേണ്ടി ശ്രീലങ്ക ട്വന്റി 20 ലോകകപ്പ് നേടി. അവസാന ഓവറുകളില്‍ ഭാവനാശൂന്യമായി പെരുമാറിയ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികള്‍.

 ഇന്ത്യ പടിക്കല്‍ കലമുടച്ചു; ലോകകപ്പ് ലങ്കയ്ക്ക്

ബാറ്റിംഗ് നിര എന്ന് തീര്‍ത്തുപറഞ്ഞുകൂട. യുവരാജ് സിംഗ് എന്ന് മാത്രം പറഞ്ഞാല്‍ മതിയാകും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന കോലിയെ ഒരറ്റത്ത് നിര്‍ത്തി യുവരാജ് സ്ലോഗ് ഓവറുകളില്‍ നിരന്തരം പന്തുകള്‍ പാഴാക്കി. അടിക്കണോ മുട്ടിക്കളിക്കണോ എന്നറിയാതെ യുവരാജ് വലഞ്ഞപ്പോള്‍ അതിന് ഇന്ത്യയ്ക്ക് കൊടുക്കേണ്ടി വന്ന വില ലോകകപ്പ്. പതിനൊന്നാം ഓവറില്‍ ക്രീസിലെത്തിയ യുവരാജ് പത്തൊമ്പതാം ഓവറില്‍ പുറത്താകുന്നത് വരെ തുഴഞ്ഞുനേടിയത് 21 പന്തില്‍ 11 റണ്‍സ്.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച തീരുമാനം ശരിവെക്കുന്നതായിരുന്നു ക്യാപ്റ്റന്‍ മലിംഗയടക്കമുള്ള ബൗളര്‍മാരുടെ പ്രകടനം. 58 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലി ഒരറ്റത്ത് തകര്‍ത്തെങ്കിലും യുവരാജിന്റെ ബാറ്റിംഗ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. യുവരാജ് പുറത്തായ ശേഷം ക്രീസിലെത്തിയ ധോണിക്കും റണ്‍സെടുക്കാനായില്ല. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സിലെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.

കുശാല്‍ പെരേരയെയും ദില്‍ഷനെയും എളുപ്പം നഷ്ടപ്പെട്ടെങ്കിലും അവസാന ട്വന്റി 20 മത്സരം കളിച്ച കുമാര്‍ സംഗക്കാരയുടെ മികവില്‍ ശ്രീലങ്ക ലോകകിരീടം തിരിച്ചുപിടിച്ചു. 52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സംഗ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. സംഗക്കാരയ്‌ക്കൊപ്പം റിട്ടയര്‍ ചെയ്യുന്ന ജയവര്‍ധനെ 24 റണ്‍സെടുത്ത് പുറത്തായി.

English summary
Sri Lanka beat India by 6 wickets and wins World Cup T 20.
പ്രതികരണം എഴുതൂ