Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവി ഫിറ്റ്; സെമിഫൈനലില്‍ കളിക്കും

Updated: Friday, April 4, 2014, 13:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: മധ്യനിര ബാറ്റ്‌സ്മാനും പവര്ഡ ഹൗസുമായ യുവരാജ് സിംഗ് പരിക്കില്‍ നിന്നും മോചിതനായി. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യുവി കളിക്കാനിറങ്ങുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് യുവരാജിന് പരിക്കേറ്റത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറിയോടെ ഫോമിലെക്ക് മടങ്ങിയെത്തിയിരുന്നു യുവി.

യുവരാജ് ഫിററാണ് എന്ന് തെളിഞ്ഞതോടെ ടീം സെലക്ഷനെ ചൊല്ലി ആശങ്കയിലായിരിക്കുകയാണ് ക്യാപ്റ്റന്‍ ധോണി. ഓപ്പണിംഗില്‍ ശിഖര്‍ ധവാന് പകരം പരീക്ഷിച്ച അജിന്‍ക്യ രഹാനെ ചെറുതെങ്കിലും മനോഹരമായ ഇന്നിംഗ്‌സാണ് കളിച്ചത്. ധവാനാണെങ്കില്‍ തീരെ ഫോമിലുമല്ല. ധവാനെ തിരിച്ചുകൊണ്ടുവരണോ അതോ ഫോമിലുള്ള രഹാനെയെ കളിപ്പിക്കണോ എന്നതാണ് ഒരു ചോദ്യം.

യുവി ഫിറ്റ്; സെമിഫൈനലില്‍ കളിക്കും

മുഹമ്മദ് ഷാമിക്ക് പകരം ടീമിലെത്തിയ മോഹിത് ശര്‍മയാണ് ധോണിയെ കുഴക്കുന്ന മറ്റൊരു കളിക്കാരന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കുറച്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത മോഹിതിനെ പുറത്താക്കാന്‍ കാരണമൊന്നുമില്ല, മുഹമ്മദ് ഷമിയാകട്ടെ അവസാന ഓവറുകളില്‍ വളരെയധികം റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കയ്‌ക്കെതിരായ സെമിയില്‍ വലിയ റിസ്‌ക് എടുക്കാന്‍ ധോണിക്കും താല്‍പര്യമില്ല. ശിഖര്‍ ധവാന്‍ തിരിച്ചുവരികയാണെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗിന് ആളായി. മൂന്നാമനായി കോലിയും നാലാമനായി യുവരാജും പിന്നെ റെയ്‌ന, ധോണി, ജഡേജ, അശ്വിന്‍ എന്നിവരും. രഹാനെയ്ക്ക് ഇടം കിട്ടാനിടയില്ല.

Story first published:  Friday, April 4, 2014, 3:10 [IST]
English summary
Dhoni faces selection dilemma as India clash with Proteas in T20 semis.
പ്രതികരണം എഴുതൂ