Englishहिन्दीಕನ್ನಡதமிழ்తెలుగు

വിന്‍ഡീസിന് കണ്ണീര്‍മഴ; ശ്രീലങ്കയ്ക്ക് ഫൈനല്‍

Updated: Friday, April 4, 2014, 15:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും കണ്ണീരോടെ മടക്കം. അവസാന ഓവറുകളില്‍ രസം കൊല്ലിയായെത്തിയ മഴയാണ് ചാമ്പ്യന്മാരായ വിന്‍ഡീസിനെ പുറത്താക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 27 റണ്‍സിനാണ് ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത്.

പതിനാലാമത്തെ ഓവറില്‍ മഴയെത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റിന് 80 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ഡാരന്‍ സമിയും മര്‍ലോണ്‍ സാമുവല്‍സുമായിരുന്നു ക്രീസില്‍. 37 പന്തില്‍ 80 റണ്‍സ് കൂടി വേണം എന്ന നിലയില്‍ കളി മുറുകുമ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്.

വിന്‍ഡീസിന് കണ്ണീര്‍മഴ; ശ്രീലങ്കയ്ക്ക് ഫൈനല്‍


13 പന്തില്‍ വെറും മൂന്ന് റണ്‍സെടുത്ത ക്രിസ് ഗെയ്‌ലും 29 പന്തില്‍ 18 റണ്‍സെടുത്ത സാമുവല്‍സുമാണ് വെസ്റ്റ് ഇന്‍ഡീസിന് വിനയായത്. 161 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറിറങ്ങിയ അവര്‍ക്ക് ഒരിക്കല്‍ പോലും മികച്ച റണ്‍റേറ്റിലെത്താന്‍ കഴിഞ്ഞില്ല. ഡ്വെയ്ന്‍ സ്മിത്തും ബ്രാവോയും നന്നായി തുടങ്ങിയെങ്കിലും ഏറെ നേരം തുടരാനായില്ല.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 40 റണ്‍സെടുത്ത മാത്യൂസും 44 റണ്‍സെടുത്ത തിരിമാനെയും 39 റണ്‍സെടുത്ത ദില്‍ഷനുമാണ് ലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്. സെമിയില്‍ ദിനേശ് ചന്ദിമല്‍ കളിച്ചില്ല. ലസിത് മലിംഗയാണ് ശ്രീലങ്കയെ നയിച്ചത്.

Story first published:  Friday, April 4, 2014, 3:11 [IST]
English summary
Sri Lanka beats West indies in rain hitting game by 27 runs and makes way to final.
പ്രതികരണം എഴുതൂ