Englishहिन्दीಕನ್ನಡதமிழ்తెలుగు

തോല്‍വിക്ക് കാരണം മുന്‍നിര ബാറ്റിംഗ്

Updated: Friday, April 4, 2014, 13:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലോകകപ്പ് ട്വന്റി 20 യില്‍ സെമി ഫൈനല്‍ കാണാതെ പാകിസ്താന്‍ പുറത്തായതിന് കാരണം മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടെ പിഴവെന്ന് ഷാഹിദ് അഫ്രീദി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് പാക് പട പുറത്തായത്. നേരത്തെ ഇന്ത്യയോടും പാകിസ്താന്‍ തോറ്റിരുന്നു.

നാല് കളികളില്‍ രണ്ട് വിജയവും രണ്ട് തോല്‍വിയുമാണ് ബംഗ്ലാദേശിലെ ലോകകപ്പില്‍ പാകിസ്താന്റെ സമ്പാദ്യം. അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നെങ്കില്‍ പാകിസ്താന് സെമിയില്‍ കടക്കാമായിരുന്നു. എന്നാല്‍ എണ്‍പത്തിനാല് റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് പാകിസ്താനെ കാത്തിരുന്നത്.

തോല്‍വിക്ക് കാരണം മുന്‍നിര ബാറ്റിംഗ്

തോല്‍ക്കുക മാത്രമല്ല, 167 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക് പട 13 റണ്‍സിന് നാല് റണ്‍സ് എന്ന നിലയിലായിരുന്നു. ജയിക്കാവുന്ന സ്‌കോറായിരുന്നു 167. എന്നാല്‍ മുന്‍നിര ബാറ്റിംഗിന്റെ പരാജയം തിരിച്ചടിയായി - നാട്ടില്‍ തിരിച്ചെത്തിയ പാകിസ്താനി ഓള്‍റൗണ്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ ആറോവറില്‍ കാണിച്ച നെഗറ്റീവ് സമീപനമാണ് മാച്ച് തോല്‍ക്കാന്‍ കാരണമായത്. ജയിക്കാവുന്ന സ്‌കോറായിരുന്നു. എന്നാല്‍ ആദ്യത്തെ ആറോവറില്‍ തന്നെ കളി കയ്യില്‍ നിന്നും പോയി - അഫ്രീദി പറഞ്ഞു. 17 ഓവറില്‍ അഞ്ചിന് 107 എന്ന നിലയില്‍ നിന്നുമാണ് വെസ്റ്റ് ഇന്‍ഡീസ് 166 ലെത്തിയത്.

Story first published:  Friday, April 4, 2014, 3:10 [IST]
English summary
Shahid Afridi blames top order for Pakistan defeat in T20 world cup.
പ്രതികരണം എഴുതൂ