Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒത്തുകളിയില്‍ 5 ടീമുകളില്‍ നിന്നുള്ള 13 പേര്‍

Updated: Friday, April 4, 2014, 13:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ ആറല്ല, അഞ്ച് ഐ പി എല്‍ ടീമുകളില്‍ നിന്നായി പന്ത്രണ്ടോ പതിമൂന്നോ കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി സൂചന. ഒത്തുകളി കേസ് അന്വഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് അഞ്ച് ടീമുകളില്‍ നിന്നുള്ള പന്ത്രണ്ടിലധികം കളിക്കാരുടെ പേരുളളതായി വിവരം കിട്ടിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലെ കളിക്കാര്‍ക്ക് ഒത്തുകളിയില്‍ പങ്കുള്ളതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാല്‍ ഇത് കൂടാതെ മറ്റ് മൂന്ന് ടീമുകളില്‍ നിന്നുള്ള കളിക്കാരും വാതുവെപ്പില്‍ പങ്കെടുത്തു എന്നാണ് അന്വേഷണ കമ്മീഷന്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 ഒത്തുകളിയില്‍ 5 ടീമുകളില്‍ നിന്നുള്ള 13 പേര്‍


കളിക്കാര്‍ക്ക് പുറമേ മൂന്ന് ഐ പി എല്‍ ഓഫീസ് ബെയറര്‍മാരും ഒത്തുകളിയില്‍ ഉള്‍പ്പെട്ടു എന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഈ ഒത്തുകളി നടന്നുവരുന്നു എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. നേരത്തെ ഒത്തുകളിയില്‍ പെട്ട കളിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ബി സി സി ഐ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഐ പി എല്‍ കോഴക്കേസ് സംബന്ധിച്ച അടുത്ത കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് ഏപ്രില്‍ 16 നാണ്. കൃത്യം അന്ന് തന്നെയാണ് ഐ പി എല്ലിന്റെ ഏഴാം സീസണ്‍ യു എ ഇയില്‍ ആരംഭിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യു എ ഇ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിലായാണ് ഇത്തഴം ഐ പി എല്‍ നടക്കുക.

Story first published:  Friday, April 4, 2014, 3:10 [IST]
English summary
A dozen players named in IPL scandal?
പ്രതികരണം എഴുതൂ