Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫുട്‌ബോളിനിടെ പരിക്ക്, യുവിക്ക് സെമി നഷ്ടമാകുമോ?

Updated: Friday, April 4, 2014, 15:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പരിക്ക് ടീം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു. പരിശീലനത്തിനിടെ കളിച്ച ഫുട്‌ബോളാണ് യുവിക്ക് വിനയായത്. കളിക്ക് ശേഷം യുവരാജ് മുടന്തിയാണ് ടീം ബസില്‍ കയറിയത്. മികച്ച ഫോമില്‍ കളിക്കുന്ന യുവരാജിന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും.

മുട്ടില്‍ ബാന്‍ഡേജ് ഇട്ട നിലയിലാണ് യുവരാജ് പരിശീലനം കഴിഞ്ഞ് തിരിച്ചുപോയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ടീം ട്രെയ്‌നര്‍ നിതിന്‍ പട്ടേലിന്റെ മറുപടിയും ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. എന്തിനാണ് എന്നോട് ഇതൊക്കെ ചോദിക്കുന്നത്. എനിക്ക് ഇതൊന്നും പറയാനുള്ള സ്വാതന്ത്രമില്ല എന്നറിയില്ലേ എന്നായിരുന്നു പട്ടേല്‍ പത്രക്കാരോട് പറഞ്ഞത്.

ഫുട്‌ബോളിനിടെ പരിക്ക്, യുവിക്ക് സെമി നഷ്ടമാകുമോ?


പതിവില്‍ നിന്നും വിപരീതമായി ഷൂസ് ധരിക്കാതെയായിരുന്നു ഇന്ത്യന്‍ ടീം പരിശീലനത്തിനെത്തിയത്. പരിശീലനത്തിന് ഫുട്‌ബോളായിരുന്നു ടീം തിരഞ്ഞെടുത്തത്. സാധാരണ പോലെ തന്നെ ക്യാപ്റ്റന്‍ എം എസ് ധോണിയായിരുന്നു ഫുട്‌ബോള്‍ കളിയിലെ താരം. പൈസയെല്ലാം തീര്‍ന്നുപോയതു കൊണ്ടാണ് ഷൂ ഇടാതെ കളിക്കുന്നതെന്ന് ധോണി ഒരു തമാശയും പൊട്ടിച്ചു.

എന്നാല്‍ കളിക്കൊടുവില്‍ യുവരാജിന് പരിക്കേറ്റ നിലയില്‍ തിരിച്ചുപോകേണ്ടി വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിന്നുന്ന അര്‍ദ്ധ സെഞ്ചുറിയോടെ യുവരാജാണ് ഇന്ത്യയെ ജയിപ്പിച്ചത്.

Story first published:  Friday, April 4, 2014, 3:13 [IST]
English summary
Injury scare for Yuvraj Singh ahead of WT20 semi-final
പ്രതികരണം എഴുതൂ