Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐസിസി റാങ്കിംഗ്: ഇന്ത്യ ഒന്നാമത്

Updated: Friday, April 4, 2014, 13:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ലോകകപ്പ് ട്വന്റി 20 യിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്തി. ശ്രീലങ്കയെ പിന്‍തള്ളിയാണ് ഇന്ത്യ ട്വന്റി 20 റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ശ്രീലങ്കയെ പിന്തള്ളി ഇന്ത്യ റാങ്കിംഗില്‍ ഒന്നാമതെത്തിയതായി ഐ സി സി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ഗ്രൂപ്പ് തലത്തില്‍ കളിച്ച നാല് കളികളിലും ജയിച്ച ഇന്ത്യ ഏഴ് റേറ്റിംഗ് പോയിന്റുകള്‍ സ്വന്തമാക്കി. ഇന്ത്യയ്ക്ക് 130 റേറ്റിംഗ് പോയിന്റുകളാണ് ഇപ്പോള്‍ ഉള്ളത്. ശ്രീലങ്കയ്ക്കും അത്ര തന്നെ പോയിന്റ് ഉണ്ടെങ്കിലും ദശാംശ കണക്കില്‍ ഇന്ത്യയാണ് മുന്നില്‍.

ഐസിസി റാങ്കിംഗ്: ഇന്ത്യ ഒന്നാമത്

ഇന്ത്യയും ശ്രീലങ്കയും ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പ് കഴിയുമ്പോഴേക്കും ഇപ്പോഴത്തെ റാങ്കിംഗില്‍ വ്യത്യാസം വരാനും സാധ്യതയുണ്ട്. ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. അല്ല ശ്രീലങ്കയാണ് ജയിക്കുന്നതെങ്കില്‍ ഒന്നാം റാങ്ക് അവര്‍ക്കായിരിക്കും.

115 പോയിന്റുകളോടെ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസും ലോകകപ്പ് സെമിയിലെത്തിയിട്ടുണ്ട്. അഞ്ച് റേറ്റിംഗ് പോയിന്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയ 110 പോയിന്റുമായി ആറാം സ്ഥാനത്താണ്.

Story first published:  Friday, April 4, 2014, 3:09 [IST]
English summary
Indian cricket team toppled Sri Lanka to clinch the top spot in the ICC rankings issued
പ്രതികരണം എഴുതൂ