Englishहिन्दीಕನ್ನಡதமிழ்తెలుగు

ബ്രാവോ - സമി സഖ്യം വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്ത്

Updated: Friday, April 4, 2014, 15:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: അപൂര്‍വ്വമായൊരു പ്രഖ്യാപനമായിരുന്നു അത്. ലോകകപ്പ് ട്വന്റി 20 കിരീടം ചൂടിയാല്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി വിടുമെന്ന്. വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ സമിയാണ് രസകരമായ ഈ പ്രഖ്യാപനം നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് സെമി ഫൈനലിന് മുമ്പായിരുന്നു സമിയുടെ പ്രഖ്യാപനം.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ്, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനാണ് ഭീമാകാരനായ ഈ ഓള്‍റൗണ്ടര്‍. ഏകദിനത്തില്‍ വീന്‍ഡീസിനെ നയിക്കുന്നത് മറ്റൊരു ഓള്‍റൗണ്ടറായ ഡ്വെയിന്‍ ബ്രാവോയാണ്. ബ്രാവോയും സമിയും ചേര്‍ന്ന് അടിച്ചെടുത്ത എണ്ണം പറഞ്ഞ റണ്ണുകളുടെ പിന്‍ബലത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുകൂടിയത്.

ബ്രാവോ - സമി സഖ്യം വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്ത്


അവസാന ഓവറുകളില്‍ ബ്രാവോയും സമിയും മത്സരിച്ച് അടിച്ചാണ് പാകിസ്താനെതിരെ കൈവിട്ടു പോകുമായിരുന്ന കളി വരുതിയിലാക്കിയത്. അവസാന അഞ്ചോവറില്‍ 81 റണ്‍സാണ് ഓള്‍റൗണ്ടര്‍മാരുടെ ഈ സഖ്യം അടിച്ചെടുത്തത്. ബാറ്റിംഗ് മാത്രമല്ല ഫീല്‍ഡിംഗിലും ബൗളിംഗിലും തിളങ്ങുന്ന ഈ രണ്ടുപേരുമാണ് മധ്യനിരയില്‍ വിന്‍ഡീസിന്റെ ശക്തി.

2012 ലോകകപ്പില്‍ ജയിച്ച ഉടനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായല്ലോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഓര്‍മിപ്പിച്ചപ്പോഴാണ് സമി ചിരിച്ചുകൊണ്ട് ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് ജയിച്ചാല്‍ ഇത്തവണ മിക്കവാറും എന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം പോയെക്കും. തമാശയായാണ് പറഞ്ഞതെങ്കിലും സംഗതി സത്യമാണ്, ട്വന്റി 20 യിലെ പോലെ അത്ര പോര ടെസ്റ്റില്‍ സമിയുടെ ക്യാപ്റ്റന്‍സി.

Story first published:  Friday, April 4, 2014, 3:12 [IST]
English summary
If we win World T20, I won't be Test captain: Sammy
പ്രതികരണം എഴുതൂ