Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസീസ് തോല്‍വിക്ക് കാരണം ഫിഞ്ചും വാര്‍ണറും?

Updated: Friday, April 4, 2014, 15:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: ട്വന്റി 20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ ദയനീയ പ്രകടനത്തിന് കാരണം താനും സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണെന്ന് ഓസീസ് താരം ആരോണ്‍ ഫിഞ്ച്. തുടക്കത്തിലെ മത്സരങ്ങളില്‍ ടീമിന് മികച്ച സ്റ്റാര്‍ട്ടിംഗ് നല്‍കാന്‍ കഴിയാതെ പോയതിനാണ് ഫിഞ്ച് തന്നെയും വാര്‍ണറെയും കുറ്റപ്പെടുത്തുന്നത്.

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. 35 പന്തില്‍ 48 റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന. ഫിഞ്ച് 45 പന്തില്‍ 71 റണ്‍സെടുത്തിരുന്നു. കളി ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് കളികലിള്‍ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഓസീസ് തോല്‍വിക്ക് കാരണം ഫിഞ്ചും വാര്‍ണറും?

വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, പാകിസ്താന്‍ എന്നീ ടീമുകളോടാണ് ഓസ്‌ട്രേലിയ തോറ്റത്. ബംഗ്ലാദേശിനെതിരായ ഒരു വിജയം മാത്രമേ ഇത്തവണ കംഗാരുക്കളുടെ ക്രെഡിറ്റില്‍ ഉള്ളൂ. അഞ്ച് റേറ്റിംഗ് പോയിന്റുകള്‍ നഷ്ടമായ അവര്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ലോകകപ്പ് ജയിക്കാം എന്ന പ്രതീക്ഷയുമായി ബാംഗ്ലദേശിലെത്തിയ ടീമിന് ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ വന്നതാണ് ഫിഞ്ചിനെ ഏറെ വേദനിപ്പിക്കുന്നത്. ഏകദിനത്തില്‍ നാല് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഓസ്‌ട്രേലിയയ്ക്ക് ഒരിക്കല്‍ പോലും ട്വന്റി 20 കിരീടം കിട്ടിയിട്ടില്ല.

Story first published:  Friday, April 4, 2014, 3:13 [IST]
English summary
Warner responsible for Australia World T20 flop
പ്രതികരണം എഴുതൂ