Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്താന്‍ ലോകകപ്പിന് പുറത്ത്

Updated: Wednesday, April 2, 2014, 14:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: നിര്‍ണായക ഘട്ടത്തില്‍ കളി മറന്ന പാകിസ്താന്‍ ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റിന് പുറത്ത്. പാകിസ്താനെ നിഷ്പ്രഭമാക്കിയ ഓള്‍റൗണ്ട് പ്രകടനത്തോടെ വെസ്റ്റ് ഇന്‍ഡീസ് സെമിയിലും. ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെയും ബ്രാവോയുടെയും ബാറ്റിംഗും സ്പിന്നര്‍മാരായ ബദ്രിയുടെയും സുനില്‍ നരെയ്‌ന്റെയും ബൗളിംഗുമാണ് വിന്‍ഡീസിനെ സെമിയിലെത്തിച്ചത്.

84 റണ്‍സിനാണ് പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റമ്പിയത്. 166 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ 17.5 ഓവറില്‍ വെറും 82 റണ്‍സിന് ഓളൗട്ടായി. വേണ്ടതിന്‍രെ പകുതി പോലും എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഹഫീസ്, അഫ്രീദി, തന്‍വീര്‍, മഖ്‌സൂദ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

പാകിസ്താന്‍ ലോകകപ്പിന് പുറത്ത്

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ബദ്രിയും ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്‌നുമാണ് പാക് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. ഫാസ്റ്റ് ബൗളര്‍മാരായ സന്റോക്കിയും റസലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നാല് പേരെ വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്‍ സ്റ്റംബിഗിലൂടെ പുറത്താക്കി.

നേരത്തെ പതിനേഴാമത്തെ ഓവറില്‍ മാത്രം നൂറ് റണ്‍സിലെത്തിയ വിന്‍ഡീസിനെ സമിയുടെയും ബ്രാവോയുടെയും തകര്‍പ്പന്‍ അടികളാണ് 166 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും അടക്കം ബ്രാവോ 46 റണ്‍സെടുത്തു. 20 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടക്കമായിരുന്നു ക്യാപ്റ്റന്‍ സമിയുടെ 42.

Story first published:  Wednesday, April 2, 2014, 13:34 [IST]
English summary
West Inides beat Pakistan and enters World cup T 20
പ്രതികരണം എഴുതൂ