Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ - ദക്ഷിണാഫ്രിക്ക സെമി പോരാട്ടം

Updated: Wednesday, April 2, 2014, 14:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലോകകപ്പില്‍ എതിരെ വന്ന ടീമുകളെല്ലാം തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുിലാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. അടുത്ത രണ്ട് കളികളില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ടീമിലെ മൂന്നാമത്തെ സ്പിറായ രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്.

വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ അടിയറവ് പറഞ്ഞത്. സെമിയില്‍ ഇന്ത്യക്കെതിരെ മുഖാമുഖം വരുമ്പോള്‍ ദക്ഷിണാഫ്രിക്കയെ ഏറ്റവും അധികം വലയ്ക്കുന്നതും ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മികവ് തെയാണ്. ദക്ഷിണാഫ്രിക്കയുടെ സ്പിന്നിനെതിരായ ചരിത്രമാകട്ടെ അത്ര നല്ലതുമല്ല.

ഇന്ത്യ - ദക്ഷിണാഫ്രിക്ക സെമി പോരാട്ടം

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി അമിത് മിശ്രയുടെ സഹ കളിക്കാരനായ ജെ പി ഡുമിനിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സ്പിന്നിനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഒരാള്‍. ശ്രീലങ്കയ്‌ക്കെതിരെ 39ഉം ന്യൂസിലന്‍ഡിനെതിരെ 86 ഉം റണ്‍സെടുത്ത ഡുമിനി മികച്ച ഫോമിലുമാണ്. എ ബി ഡിവില്ലിയേഴ്‌സാണ് സ്പിന്‍ കളിക്കുന്നതില്‍ മിടുക്കനായ മറ്റൊരാള്‍.

ഇന്ത്യയുടെ കരുത്ത് സ്പിന്നാണെങ്കില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. വിരാട് കോലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, എം എസ് ധോണി, ശിഖര്‍ ധവാന്‍ തുടങ്ങിയവരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിംഗും തമ്മിലായിരിക്കും സെമിയിലെ ശരിക്കുള്ള മത്സരം.

Story first published:  Wednesday, April 2, 2014, 13:40 [IST]
English summary
India vs South Africa in World cup Semi final
പ്രതികരണം എഴുതൂ