Englishहिन्दीಕನ್ನಡதமிழ்తెలుగు

ഹെറാത്ത് എന്തൊരു ബൗളറാണ്

Updated: Wednesday, April 2, 2014, 14:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലസിത് മലിംഗ, അജാന്ത് മെന്‍ഡിസ്, നുവാന്‍ കുലശേഖര എന്നീ സ്റ്റാര്‍ ബൗളര്‍മാരുള്ള ശ്രീലങ്കന്‍ നിരയില്‍ അത്രയൊന്നും പ്രശസ്തനല്ല രംഗണ ഹെറാത്ത് എന്ന ഇടംകൈയന്‍ സ്പിന്നര്‍. എന്നാല്‍ ജീവന്മരണ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ വെറും 119 റണ്‍സ് മാത്രം പ്രതിരോധിക്കാന്‍ ഉണ്ടായിരുന്ന ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത് ഹെറാതിന്റെ മാസ്മരിക ബൗളിംഗാണ്.

ജയിച്ചാല്‍ സെമി എന്ന നിലയിലാണ് ന്യൂസിലന്‍ഡും ശ്രീലങ്കയും ഒന്നാം ഗ്രൂപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 119 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. രണ്ടോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയില്‍ നിന്നും കീവീസ് 59 റണ്‍സിന് കളി തോറ്റു.

ഹെറാത്ത് എന്തൊരു ബൗളറാണ്

3.3 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റായിരുന്നു ഹെറാതിന്റെ നേട്ടം. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം. ശ്രീലങ്കയുടെ തന്നെ സ്പിന്നറായ മെന്‍ഡിസിന്റേതാണ് ആദ്യ രണ്ട് പ്രകടനങ്ങളും. എട്ടും പതിനാറും റണ്‍സ് വീതം വഴങ്ങി രണ്ട് തവണ ആറ് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട് മെന്‍ഡിസ്.

ക്യാപ്റ്റന്‍ മക്കുല്ലം, റോസ് ടെയ്‌ലര്‍, ജെയിംസ് നീശം, ലൂക്ക് റോഞ്ചി, ബോള്‍ട്ട് എന്നിവരാണ് ഹെറാതിന്റെ ഇരയായത്. പരിക്കേറ്റ ആന്‍ഡേഴ്‌സന് ബാറ്റ് ചെയ്യാനാവാതിരുന്നത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. ഹെറാത് കരിയറിലെ മികച്ച പ്രകടനത്തോടെ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ ലങ്കയ്ക്ക് കിട്ടിയത് സെമിയിലേക്കുള്ള ടിക്കറ്റ്.

Story first published:  Wednesday, April 2, 2014, 13:40 [IST]
English summary
Herath's sensational spell of 5/3 takes Sri Lanka to semi-finals
പ്രതികരണം എഴുതൂ