Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണി - യുവരാജ് മാജിക് വീണ്ടും

Published: Wednesday, April 2, 2014, 15:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലോകക്രിക്കറ്റിലെ കിരീടം വെച്ച രാജാക്കന്മാരായിരുന്നു ഒരുകാലത്ത് ഓസ്‌ട്രേലിയ. 2014 ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ പക്ഷേ അവരുടെ തോല്‍വി അതി ദയനീയമായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചതോ കംഗാരുക്കളുടെ നിത്യ ശത്രുവായ യുവരാജ് സിംഗും ക്യാപ്്്റ്റന്‍ എം എസ് ധോണിയും.

ഇംഗ്ലണ്ടിനെതിരെ 2007 ലോകകപ്പില്‍ യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയത് ഓര്‍മയില്ലേ. അപ്പോള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ ധോണിയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ അകമഴിഞ്ഞ പിന്തുണയാണ് ബംഗ്ലാദേശിലെ ബാറ്റിംഗ് പിച്ചില്‍ മറ്റൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ യുവരാജിന് തുണയായത്.

ധോണി - യുവരാജ് മാജിക് വീണ്ടും

വിരാട് കോലി അവതരിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ വിജയമന്ത്രമായിരുന്നു യുവരാജ് - ധോണി കൂട്ടുകെട്ട്. 164 ഏകദിനങ്ങളില്‍ ഈ ജോഡി ഇന്ത്യയുടെ ഭാഗ്യമായി. ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ 50 നോടടുത്ത ശരാശരിയില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 5622 റണ്‍സാണ്. ഒമ്പത് സെഞ്ചുറി കൂട്ടുകെട്ടുകളും ഇതില്‍ പെടും.

ട്വന്റി 20 യിലും സ്ഥിതി വ്യത്യസ്തമല്ല. 18 തവണയാണ് ഇരുവരും ഒന്നിച്ച് ബാറ്റിംഗിനെത്തിയത്. 657 റണ്‍സാണ് യുവരാജ് - ധോണി ജോഡിയുടെ സമ്പാദ്യം. യുവരാജ് കളിച്ച 38 ട്വന്റി 20 യില്‍ 22 എണ്ണം ഇന്ത്യ ജയിച്ചു. ഓസ്‌ട്രേലിയയ്ക്ക് എതിരെ 42 പന്തില്‍ 84 റണ്‍സായിരുന്നു ഈ കൂട്ടുകെട്ടിന്റെ നേട്ടം. മന്ദഗതിയില്‍ തുടങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ 160 ലെത്തിച്ചത് ഈ കൂട്ടുകെട്ടാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

English summary
MS Dhoni and Yuvraj Singh rediscover the magic
പ്രതികരണം എഴുതൂ