Englishहिन्दीಕನ್ನಡதமிழ்తెలుగు

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

Updated: Wednesday, April 2, 2014, 14:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ഒരു കളി ജയിച്ചു. ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു ഓസ്‌ട്രേലിയയുടെ ആശ്വാസ ജയം. ഫലം അപ്രസക്തമായ മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. രണ്ട് ടീമുകളും നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 153 റണ്‍സെടുത്തു. 66 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 52 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് ഷക്കീബ് 66 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ 47 റണ്‍സെടുത്തു.

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 17.3 ഓവറില്‍ ലക്ഷ്യം കണ്ടു. 71 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് കംഗാരുക്കള്‍ക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. ഡേവിഡ് വാര്‍ണര്‍ 48 റണ്‍സടിച്ച് പുറത്തായി. ക്രെയ്ഗ് വൈറ്റും ക്യാപ്റ്റന്‍ ബെയ്‌ലിയും പുറത്താകാതെ ഓസ്‌ട്രേലിയയുടെ ആദ്യ ജയം ഉറപ്പിച്ചു.

പാകിസ്താനോടും വെസ്റ്റ് ഇന്‍ഡീസിനോടും അവസാന ഓവറില്‍ തോറ്റ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയയെക്കാള്‍ കഷ്ടമാണ് ആതിഥേയരായ ബംഗ്ലാദേശിന്റെ സ്ഥിതി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഒരു കളി പോലും ജയിക്കാതെയാണ് ബംഗ്ലാ കടുവകള്‍ പുറത്തായത്.

Story first published:  Wednesday, April 2, 2014, 13:37 [IST]
English summary
Australis beat Bangladesh in World cup T20 by 7 wickets.
പ്രതികരണം എഴുതൂ