Englishहिन्दीಕನ್ನಡதமிழ்తెలుగు

നെതര്‍ലന്‍ഡ്‌സ് 39 ഓളൗട്ട്, ലങ്കയ്ക്ക് 9 വിക്കറ്റ് വിജയം

Updated: Tuesday, March 25, 2014, 13:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചിറ്റഗോംഗ്: അയര്‍ലന്‍ഡിനെ അടിച്ചു പതം വരുത്തി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കളിക്കാന്‍ യോഗ്യത നേടിയ നെതര്‍ലന്‍ഡ്‌സിന് ശ്രീലങ്കയുടെ വക ഷോക്് ട്രീറ്റ്‌മെന്റ്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെ നാല് വിക്കറ്റിന് 193 റണ്‍സടിച്ച കാവിപ്പട ലങ്കയ്‌ക്കെതിരെ പുറത്തായത് വെറും 39 റണ്‍സിന്.

താരനിബിഡമായ ശ്രീലങ്കന്‍ ടീമിന് ഉപ്പ് നോക്കാന്‍ പോലും തികയാത്ത വിജയലക്ഷ്യം. വെറും അഞ്ചോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയത്തിലെത്തി. ഓപ്പണര്‍ ദില്‍ഷന്‍ 12 ഉം ജയവര്‍ദ്ധനെ 11 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു സിക്‌സും ഒരു ഫോറും പറത്തി 14 റണ്‍സടിച്ച ഓപ്പണര്‍ കുശാല്‍ പെരേരയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.

നെതര്‍ലന്‍ഡ്‌സ് 39 ഓളൗട്ട്, ലങ്കയ്ക്ക് 9 വിക്കറ്റ് വിജയം

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിന്റെ തീരുമാം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ലങ്കയുടെ ബൗളിംഗ് പ്രകടനം. 10.3 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ഓളൗട്ട്. പതിനാറ് റണ്‍സെടുത്ത കൂപ്പറാണ് ടോപ് സ്‌കോറര്‍. കൂപ്പറല്ലാതെ വേറൊരാളും രണ്ടക്കം കടന്നില്ല. അഞ്ച് പേര്‍ പൂജ്യത്തിനും രണ്ട് പേര്‍ ഓരോ റണ്ണിനും പുറത്ത്.

മാത്യൂസും അജാന്ത മെന്‍ഡിസും മൂന്ന് വീതവും ലസിത് മലിംഗ രണ്ടും വിക്കറ്റ് വീഴ്ത്തി. നുവാന്‍ കുലശേഖര രണ്ടോവര്‍ എറിഞ്ഞതില്‍ രണ്ടും മെയ്ഡനാക്കി. ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാത്യൂസാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published:  Tuesday, March 25, 2014, 8:30 [IST]
English summary
Sri Lanka crush Netherlands by nine wickets
പ്രതികരണം എഴുതൂ