Englishहिन्दीಕನ್ನಡதமிழ்తెలుగు

അവസാന പന്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചു

Updated: Tuesday, March 25, 2014, 13:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് റണ്‍സിന്റെ അവിശ്വസനീയ ജയം. അഞ്ച് വിക്കറ്റ് ശേഷിക്കെ ഒരോവറില്‍ ഏഴ് റണ്‍സ് മാത്രം മതി എന്ന നിലയില്‍ നിന്ന കീവീസിനെയാണ് സ്‌റ്റെയ്ന്‍ എറിഞ്ഞ് തോല്‍പിച്ചത്. നാല് റണ്‍സ് എടുക്കുന്നതിനിടെ കീവീസിന് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍.

ജയിക്കാന്‍ 171 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. 62 റണ്‍സെടുത്ത റോസ് ടെയ്‌ലറും 51 റണ്‍സെടുത്ത വില്യംസനുമാണ് കീവിന്റെ മറുപടി ബാറ്റിംഗ് നയിച്ചത്. എന്നാല്‍ അവസാന ഓവറില്‍ സ്‌റ്റെയ്‌ന്റെ മാരക ബൗളിംഗിനെ മറികടക്കാന്‍ മാത്രം അവര്‍ക്കായില്ല.

അവസാന പന്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചാണ് മികച്ച സ്‌കോറിലെത്തിയത്. ഡി കോക്കും ക്യാപ്റ്റന്‍ ഡുപ്ലിസിയും ഡിവില്ലിയേഴ്‌സും വലിയ സംഭാവനകളില്ലാതെ മടങ്ങി. കൂറ്റനടിക്കാരന്‍ മില്ലറും ആല്‍ബി മോര്‍ക്കലും വലിയ സംഭാവന നല്‍കിയില്ല.

എന്നാല്‍ 43 പന്തില്‍ നിന്നും 86 റണ്‍സെടുത്ത ജെ പി ഡുമിനി ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി. പത്ത് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് ഡുമിനി 86 റണ്‍സെടുത്തത്. 40 പന്തില്‍ ഹാഷിം അംല 41 റണ്‍സെടുത്തു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്‌റ്റെയ്‌നെ മറികടന്ന് ഡുമിനി മാന്‍ ഓഫ് ദ മാച്ചായി.

Story first published:  Tuesday, March 25, 2014, 8:21 [IST]
English summary
Dale Steyn shines as South Africa beat New Zealand in World Twenty20
പ്രതികരണം എഴുതൂ