Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്താന്‍ തോറ്റു; ഇന്ത്യ വിജയത്തോടെ തുടങ്ങി

Posted by:
Published: Saturday, March 22, 2014, 3:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മിര്‍പൂര്‍: ലോകകപ്പ് ട്വന്റി 20 യില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. അയല്‍ക്കാരായ പാകിസ്താനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ തുടക്കം ഗംഭീരമാക്കിയത്. 131 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒമ്പത് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലെത്തി. ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

ജയിക്കാന്‍ 20 ഓവറില്‍ 131 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 7.6 ഓവറില്‍ 54 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചത്. രോഹിത് ശര്‍മ 24ഉം ശിഖര്‍ ധവാന്‍ 30 ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം എത്തിയ യുവരാജ് 1 റണ്‍സിന് പുറത്തായെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ 100 ശതമാനം വിജയം തുടരുകയാണ്.

പാകിസ്താന്‍ തോറ്റു; ഇന്ത്യ വിജയത്തോടെ തുടങ്ങി

36 റണ്‍സോടെ പുറത്താകാതെ നിന്ന വിരാട് കോലിയും 35 റണ്‍സോടെ പുറത്താകാതെ നിന്ന സുരേഷ് റെയ്‌നയുമാണ് ഇന്ത്യയെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചത്. 3ന് 65 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് എടുത്ത 66 റണ്‍സാണ് വിജയികളാക്കിയത്. ഇരുവരും നാല് വീതം ബൗണ്ടറികളും ഓരോ സിക്‌സറും അടിച്ചു.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 33 റണ്‍സെടുത്ത ഉമര്‍ അക്മല്‍ മാത്രമാണ് പാകിസ്താന് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. അവസാന ഓവറുകളില്‍ 11 പന്തില്‍ നിന്നും 21 റണ്‍സെടുത്ത ഷോയിബ് മക്‌സൂദും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി അമിത് മിശ്ര നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

English summary
India started their ICC World Twenty20 2014 campaign on winning note as they defeated Pakistan by seven wickets here on Friday.
പ്രതികരണം എഴുതൂ