Englishहिन्दीಕನ್ನಡதமிழ்తెలుగు

രണ്ടു മൂന്ന് വര്‍ഷം ഇനിയും കളിക്കാം: സേവാഗ്

Updated: Thursday, March 20, 2014, 13:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഇനിയും രണ്ടോ മൂന്നോ വര്‍ഷം കളിക്കാനുള്ള ക്രിക്കറ്റ് തന്നില്‍ ബാക്കിയുണ്ടെന്ന് വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്.അതിന് ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും സേവാഗ് പറഞ്ഞു. ഐ പി എല്‍ ഏഴിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ മുന്‍ തീപ്പൊരി താരം.

ടെസ്റ്റ് - ഏകദിന മത്സരങ്ങളുടെ സ്വഭാവം തന്നെ മാറ്റി മറിച്ച താരമായിരുന്നു ദില്ലിയിലെ നജഫ്ഗഡില്‍ നിന്നുള്ള ഈ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. സച്ചിനെ പോലെ ബാറ്റ് വീശി ശ്രദ്ധ പിടിച്ചുപറ്റിയ സേവാഗ് പതിയെ സച്ചിനെക്കാള്‍ അപകടകാരിയായ ബാറ്റ്‌സ്മാനായി വളര്‍ന്നു.

രണ്ടു മൂന്ന് വര്‍ഷം ഇനിയും കളിക്കാം: സേവാഗ്

കുറെ കാലമായി ഫോമൗട്ടായ സേവാഗിനെ ഈ സീസണില്‍ പഞ്ചാബ് ടീമാണ് വാങ്ങിയിരിക്കുന്നത്. മോശം ഫോമിനെ തുടര്‍ന്നാണ് സേവാഗ് ദേശീയ ടീമില്‍ നിന്നും പുറത്തായത്. ദില്ലി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന സേവാഗിനെ ഈ സീസണില്‍ ടീം നില നിര്‍ത്തിയില്ല.

അതേസമയം ഐ പി എല്ലിന്റെ ഈ സീസണില്‍ സേവാഗ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ടീം ഉടമയും നടിയുമായ പ്രീതി സിന്റ പറഞ്ഞു. 35 കാരനായ സേവാഗ് ജോര്‍ജ് ബെയ്‌ലി, ഡേവിഡ് മില്ലര്‍ തുടങ്ങിയ മികച്ച താരങ്ങള്‍ക്കൊപ്പമാണ് ഈ സീസണ് ഇറങ്ങുന്നത്.

Story first published:  Wednesday, March 19, 2014, 9:58 [IST]
English summary
Still have 2-3 years of competitive cricket left in me: Sehwag
പ്രതികരണം എഴുതൂ