Englishहिन्दीಕನ್ನಡதமிழ்తెలుగు

തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് തുടങ്ങി

Updated: Tuesday, March 18, 2014, 16:36 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുളള ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ശ്രീലങ്കയാണ് ഇന്ത്യയെ തോല്‍പിച്ചത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയിക്കാന്‍ 154 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 148 റണ്‍സിന് ഓളൗട്ടായി.

താരതമ്യേന ചെറിയ ലക്ഷ്യത്തിനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. വിരാട് കോലി ആറാമതായാണ് ബാറ്റിംഗിനിറങ്ങിയത്. ക്യാപ്റ്റന്‍ ധോണിയാകട്ടെ ബാറ്റിംഗിന് ഇറങ്ങിയതേ ഇല്ല.

തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് തുടങ്ങി

അഞ്ചാമത്തെ ഓവറില്‍ ഓപ്പണര്‍മാര്‍ രണ്ടും പുറത്താകുമ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ വെറും 19 റണ്‍സ്. ശിഖര്‍ ധവാന്‍ രണ്ടും രോഹിത് ശര്‍മ നാലും റണ്‍സെടുത്ത് പുറത്തായി. റെയ്‌നയും യുവരാജും കൂടി ഇന്ത്യയെ ജയിപ്പിക്കും എന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും റെയ്‌ന പുറത്തായതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. റെയ്‌ന 41 ഉം യുവി 33 ഉം റണ്‍സെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 30 റണ്‍സെടുത്ത ജയവര്‍ധനെ, 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചന്ദിമല്‍ എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.


Story first published:  Tuesday, March 18, 2014, 9:57 [IST]
English summary
Sri Lanka beat India by 5 runs in world cup cricket practice match.
പ്രതികരണം എഴുതൂ