Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്‍ ഇന്ത്യ, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍

Published: Saturday, March 15, 2014, 17:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഐ പി എല്ലിന്റെ ഏഴാം സീസണ്‍ ഏപ്രില്‍ 16 ന് തുടങ്ങും. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ മൂന്ന് രാജ്യങ്ങളിലായാണ് ഐ പി എല്‍ മത്സരങ്ങള്‍ നടക്കുക. ഐ പി എല്ലിന്റെ ആദ്യ പാദം ഏപ്രില്‍ 16 മുതല്‍ യു എ ഇയില്‍ നടക്കും. ഏപ്രില്‍ 30 വരെയാണ് യു എ ഇയില്‍ ഐ പി എല്‍.

മെയ് 1 മുതല്‍ 12 വരെയുള്ള രണ്ടാം പാദം എവിടെ ആയിരിക്കും എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയം അനുവദിച്ചാല്‍ ഈ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കും അല്ലെങ്കില്‍ ബംഗ്ലാദേശില്‍ ആകും ഈ കളികള്‍ നടക്കുക. മെയ് 12 മുതല്‍ ഫൈനല്‍ നടക്കുന്ന ജൂണ്‍ 1 വരെയുളള കളികള്‍ എന്തായാലും ഇന്ത്യയില്‍ തന്നെ നടക്കും.

ഐപിഎല്‍ ഇന്ത്യ, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍

വോട്ടെണ്ണല്‍ തീയതിയായ മെയ് 16 ന് ഐ പി എല്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല എന്നും ബി സി സി ഐ അധികൃതര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞത് 16 മത്സരങ്ങളെങ്കിലും യു എ ഇയില്‍ വെച്ച് നടന്നേക്കും. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലാകും കളികള്‍.

അവസാനഘട്ട മത്സരങ്ങളും സെമിഫൈനലും ഫൈനലും ഇന്ത്യയില്‍ നടക്കുന്നതിനാല്‍ ഇത്തവണത്തെ ഐ പി എല്‍ ബി സി സി ഐക്ക് കാര്യമായ നഷ്ടം ഉണ്ടാക്കില്ല. തിരഞ്ഞെടുപ്പ് തീയതികളുമായി കൂട്ടിമുട്ടിയതിനാല്‍ 2009 ല്‍ ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടിരുന്നു.

English summary
IPL 7 begins in the UAE from April 16, returns to India on May 13
പ്രതികരണം എഴുതൂ