Englishहिन्दीಕನ್ನಡதமிழ்తెలుగు

ബൗളിംഗില്‍ ശ്രദ്ധയൂന്നി യുവരാജ്

Updated: Saturday, March 15, 2014, 10:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബൗളിംഗ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. ബൗളിംഗില്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ലോകകപ്പില്‍ നന്നായി പന്തെറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് -യുവരാജ് പറഞ്ഞു.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിവുള്ള ടീമാണ് ഇന്ത്യ. ഞാനുണ്ട്, ധോണിയുണ്ട്, റെയ്‌നയുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവരാണ്. ബാറ്റിംഗില്‍ ശരിക്കും ഒരു പവര്‍ ഹൗസാണ് ഇന്ത്യ -സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു യുവി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യത്തെ മത്സരം മികച്ചതായിരിക്കും എന്നും യുവരാജ് പറഞ്ഞു. മാര്‍ച്ച് 21 നാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ദയനീയമായ ബൗളിംഗിനെ യുവരാജ് ന്യായീകരിച്ചു. പുതിയ നിയമങ്ങള്‍ ബാറ്റിംഗിന് അനുകൂലമാണ്. ഭാവിയില്‍ ഇന്ത്യയുടെ ബോളിംഗ് മെച്ചുപ്പെടും എന്നാണ് പ്രതീക്ഷ.

ബൗളിംഗില്‍ ശ്രദ്ധയൂന്നി യുവരാജ്

പഞ്ചാബ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഹര്‍ഭജന്‍ സിംഗിനെ യുവരാജ് പ്രകീര്‍ത്തിച്ചു. ലജന്റ് എന്നാണ് ഭാജിയെ യുവരാജ് വിളിച്ചത്. നൂറിലധികം ടെസ്റ്റുകള്‍ കളിക്കുകയും 400 ലധികം വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഒരാള്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ലജന്റ് തന്നെയാണ് - യുവി പറഞ്ഞു.

Story first published:  Friday, March 14, 2014, 11:23 [IST]
English summary
Working hard on my bowling for World T20: Yuvraj Singh
പ്രതികരണം എഴുതൂ