Englishहिन्दीಕನ್ನಡதமிழ்తెలుగు

വിശ്രമം കഴിഞ്ഞു; അടിച്ചുതകര്‍ക്കാന്‍ കോലി

Updated: Saturday, March 15, 2014, 10:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ആവശ്യത്തിന് വിശ്രമം കിട്ടുന്നില്ല എന്ന പരാതിക്കാരാണ് ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍. അത് സത്യമാണ് താനും. തിരക്കേറിയ ഷെഡ്യൂളിനിടയില്‍ ശ്വാസം വിടാന്‍ തന്നെ പണിപ്പെടേണ്ട സ്ഥിതിയിലാണ് പലപ്പോഴും അവര്‍. എന്നാല്‍ ടീമില്‍ വിശ്രമിച്ച് മുഷിഞ്ഞിരിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല, ടീം ഇന്ത്യയുടെ ഇപ്പോഴത്തെ സ്റ്റാര്‍ വിരാട് കോലി.

സംഭവം ഏഷ്യാകപ്പ് കഴിഞ്ഞ് ഒരാഴ്ച ആയതേയുള്ളൂ. പക്ഷേ കോലിക്ക് വെറുതെയിരുന്ന് മടുത്തു. ആവശ്യത്തിന് വിശ്രമം ആയി. കളിക്കളത്തിലേക്ക് ഇറങ്ങാനുള്ള സമയമായി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് കോലി ഇത് കുറിച്ചത്.

വിശ്രമം കഴിഞ്ഞു; അടിച്ചുതകര്‍ക്കാന്‍ കോലി

ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗിലുള്ള ബാറ്റ്‌സ്മാനാണ് വിരാട് കോലി. ട്വന്റി 20 യിലും സ്ഥിതി മറിച്ചല്ല. നാലാം റാങ്കിലുള്ള കോലിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച താരം. കഴിഞ്ഞ ഏതാനും സീസണുകളിലായി സ്വപ്‌നസമാനമായ ഫോമിലാണ് ഈ ഡല്‍ഹി ബാറ്റ്‌സ്മാന്‍.

ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണ്‍ തുടങ്ങുകയാണ്. മാര്‍ച്ച് 21 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ഉദ്ഘാടനമത്സരം.

Story first published:  Friday, March 14, 2014, 11:23 [IST]
English summary
Well rested' Virat Kohli gets ready for World T20
പ്രതികരണം എഴുതൂ