Englishहिन्दीಕನ್ನಡதமிழ்తెలుగు

ഈ ലോകകപ്പ് ഇന്ത്യയ്ക്ക്: വോണ്‍

Updated: Saturday, March 15, 2014, 10:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: അഞ്ചാം ട്വന്റി 20 ലോകകപ്പ് ഇന്ത്യയ്ക്ക് എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയ്‌ക്കോ വെസ്റ്റ് ഇന്‍ഡീസിനോ ആണ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉളളത്. നിലവിലെ ചാമ്പ്യന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയാകട്ടെ ആദ്യ ലോകകപ്പിലെ ചാമ്പ്യന്മാരും.

ഞാന്‍ ഇന്ത്യയെയും വെസ്റ്റ് ഇന്‍ഡീസിനെയും പിന്തുണയ്ക്കുന്നു. ഇരുടീമുകള്‍ക്കും ശക്തിയും നല്ല സ്പിന്നര്‍മാരും ഉണ്ട്. ലോകകപ്പില്‍ പാകിസ്താനും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വോണ്‍ പറഞ്ഞു.

ഈ ലോകകപ്പ് ഇന്ത്യയ്ക്ക്: വോണ്‍


ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് ലോകകപ്പ് നേടാനുളള ശക്തിയുണ്ട്. ന്യൂസിലന്‍ഡിനും പാകിസ്താനും കപ്പടിച്ചുകൂടായ്കയില്ല. എന്നാല്‍ സ്വന്തം ടീമായ ഇംഗ്ലണ്ടിന്റെ സാധ്യതകളെക്കുറിച്ച് വോണ്‍ ഒന്നും പറഞ്ഞില്ല.

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. മുന്‍ ചാമ്പ്യന്മാരായ പാകിസ്താനുമായി മിര്‍പൂരില്‍ മാര്‍ച്ച് 21 നാണ് ഇന്ത്യയുടെ ആദ്യ കളി. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകളും ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.

Story first published:  Friday, March 14, 2014, 11:22 [IST]
English summary
India favourites to win World T20, says Vaughan
പ്രതികരണം എഴുതൂ