Englishहिन्दीಕನ್ನಡதமிழ்తెలుగు

1.1 മില്യണ്‍ വിലയുള്ള ലോകകപ്പ്

Updated: Wednesday, March 12, 2014, 16:26 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: പണക്കൊഴുപ്പിന്റെ കളിയാണ് ട്വന്റി - 20 ക്രിക്കറ്റ്. അപ്പോള്‍ പിന്നെ അതിന്റെ ലോകകപ്പ് എങ്ങിനെയുണ്ടാകും എന്ന് പറയണോ. ഐ പി എല്ലിനെയും ബിഗ് ബാഷിനെയും പോലുളള ട്വന്റി 20 ടൂര്‍ണമെന്റുകളെല്ലാം വമ്പന്‍ സമ്മാനത്തുക കൊടുക്കുന്നുണ്ട്. ലോകകപ്പും വ്യത്യസ്തമല്ല. 1.1 മില്യണ്‍ യു എസ് ഡോളറാണ് ലോകകപ്പ് ട്വന്റി - 20 യിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്.

വെള്ളിയിലും റോഡിയത്തിലും നിര്‍മിച്ച 51 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്രോഫിയും 1.1 മില്യണ്‍ യു എസ് ഡോളറും ഒന്നാം സ്ഥാനക്കാര്‍ക്ക് കിട്ടും. രണ്ടാം സ്ഥാനക്കാര്‍ക്ക് 550000 യു എസ് ഡോളറാണ് കിട്ടുക. 275000 യു എസ് ഡോളര്‍ വീതം സെമി ഫൈനലിസ്റ്റുകള്‍ക്കും സൂപ്പര്‍ 100 ല്‍ കളിക്കുന്നവര്‍ക്ക് 40000 യു എസ് ഡോളര്‍ വീതവും കിട്ടും.

1.1 മില്യണ്‍ വിലയുള്ള ലോകകപ്പ്


ആകെ മൂന്ന് മില്യണ്‍ യു എസ് ഡോളറാണ് ആണുങ്ങളുടെ ലോകകപ്പില്‍ സമ്മാനത്തുക. എന്നാല്‍ വനിതാ ലോകകപ്പിന് ഇത്ര ആര്‍ഭാടം പോര. 70000 യു എസ് ഡോളറാണ് വനിതാ ചാമ്പ്യന്മാര്‍ക്ക് കിട്ടുക. 3000 യു എസ് ഡോളര്‍ റണ്ണേഴ്‌സ് അപ്പിനും 15000 യു എസ് ഡോളര്‍ വീതം സെമിഫൈനലിസ്റ്റുകള്‍ക്കും കിട്ടും.

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പില്‍ പാകിസ്താനെ ഫൈനലില്‍ തോല്‍പിച്ച് ഇന്ത്യ ജേതാക്കളായി. 2009 ല്‍ പാകിസ്താനും തുടര്‍ന്ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ ലോകകപ്പ് നേടി. ശ്രീലങ്ക രണ്ട് തവണ ഫൈനലില്‍ എത്തി. 2016 ല്‍ ഇന്ത്യയിലാണ് അടുത്ത ലോകകപ്പ്.

Story first published:  Wednesday, March 12, 2014, 13:52 [IST]
English summary
CC World Twenty20 2014: Champions to receive $1.1 million
പ്രതികരണം എഴുതൂ