Englishहिन्दीಕನ್ನಡதமிழ்తెలుగు

പരിക്ക്: ലോകകപ്പിന് പൊളാര്‍ഡില്ല

Updated: Wednesday, March 12, 2014, 16:36 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ടെസ്റ്റ് ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറും എങ്ങനെയാണോ അതുപോലെയാണ് ട്വന്റി 20 ക്രിക്കറ്റിന് കീരണ്‍ പൊളാര്‍ഡ്. കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് വരുമ്പോള്‍ കളിക്കാന്‍ പൊളാര്‍ഡ് ഇല്ലെങ്കില്‍ അതിലപ്പുറം വലിയ നഷ്ടം വേറെയുണ്ടോ. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പൊളാര്‍ഡിന് ലോകകപ്പ് നഷ്ടമാകുന്നത്.

പൊളാര്‍ഡ് ഇല്ലാതെ കളിക്കേണ്ടി വരുന്നത് വെസ്റ്റ് ഇന്‍ഡീസിന് വന്‍ നഷ്ടമാകും എന്നാണ് ക്യാപ്റ്റന്‍ സമി പറയുന്നത്. സംഗതി സത്യമാണ്. ട്വന്റി 20 ക്രിക്കറ്റിന് അത്രമേല്‍ അത്യാവശ്യമാണ് പൊളാര്‍ഡിനെ പോലെ ഒരു കളിക്കാരന്‍. അരമണിക്കൂര്‍ നേരം ക്രീസില്‍ നിന്നാല്‍ മതി ഏത് കളിയും സ്വന്തം വരുതിയിലാക്കി തിരിച്ചുപോകും ഈ ഭീമാകാരന്‍.

പരിക്ക്: ലോകകപ്പിന് പൊളാര്‍ഡില്ല


ചാമ്പ്യന്‍സ് ലീഗില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് വേണ്ടി മിന്നല്‍ പ്രകടനം നടത്തിയാണ് കീരണ്‍ പൊളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദേധയനായത്. പിന്നീട് ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍. ലസിത് മലിംഗയെയും കീരണ്‍ പൊളാര്‍ഡിനെയും കയ്യില്‍ കിട്ടിയശേഷം ലേലത്തില്‍ വെച്ചിട്ടില്ല മുംബൈ ഇന്ത്യന്‍സ്.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാത്രമല്ല മീഡിയം പേസ് ബൗളര്‍ കൂടിയാണ് കീരണ്‍ പൊളാര്‍ഡ്. ഇനി ബാറ്റിംഗിലും ബൗളിംഗിലും പരാജയപ്പെട്ടു എന്ന് വെക്കുക. ഫീല്‍ഡിംഗ് മികവു കൊണ്ട് മാത്രം ടീമില്‍ നില്‍ക്കാനുള്ള വകുപ്പ് ഒപ്പിക്കും ഇയാള്‍.

Story first published:  Wednesday, March 12, 2014, 13:53 [IST]
English summary
We will miss Pollard at World T20, says Sammy
പ്രതികരണം എഴുതൂ