Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകകപ്പില്‍ ഇന്ത്യയുടെ ഒരേയൊരു സെഞ്ചുറി

Updated: Wednesday, March 12, 2014, 16:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എത്ര ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. ട്വന്റി 20 ലോകകപ്പ് എന്നാണ് ചോദ്യം എങ്കില്‍ ഉത്തരം പറയാന്‍ എളുപ്പമാണ്. ഒരേ ഒരു സുരേഷ് റെയ്‌ന എന്നാണ് ഉത്തരം. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു റെയ്‌നയുടെ സെഞ്ചുറി.

അഞ്ച് സിക്‌സും ഒമ്പത് ബൗണ്ടറിയും പറത്തി 101 റണ്‍സായിരുന്നു അന്ന് റെയ്‌ന അടിച്ചുകൂട്ടിയത്. 2010 ല്‍ എം എസ് ധോണിയായിരുന്നു അന്ന് ഇന്ത്യയുടെ നായകന്‍. ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി റെക്കോര്‍ഡിട്ട യുവരാജും വമ്പനടിക്കാരന്‍ ധോണിയും ഒക്കെയുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ലോകകപ്പില്‍ ഒരു നൂറടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ലോകകപ്പില്‍ ഇന്ത്യയുടെ ഒരേയൊരു സെഞ്ചുറി

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ശ്രീലങ്കയുടെ ജയവര്‍ദ്ധനെ, കീവീസിന്റെ മക്കുല്ലം എന്നിവരാണ് കുട്ടി ക്രിക്കറ്റിലെ മറ്റ് സെഞ്ചുറി നേട്ടക്കാര്‍. ഗെയ്‌ലും ജയവര്‍ദ്ധനയും വീണ്ടും ഒരിക്കല്‍ കൂടി 98 വരെ എത്തിയെങ്കിലും സെഞ്ചുറി അടിക്കാന്‍ പറ്റിയിട്ടില്ല.

858 റണ്‍സുമായി ലോകകപ്പില്‍ ജയവര്‍ദ്ധനെയാണ് ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം. രണ്ടാമതുള്ള ക്രിസ് ഗെയ്ല്‍ 664 റണ്‍സടിച്ചിട്ടുണ്ട്. ജയവര്‍ദ്ധനെയ്ക്ക് ഏറ്റവും കൂടുതല്‍ ഫോറടിച്ച റെക്കോര്‍ഡും ഗെയ്‌ലിന് ഏറ്റവും കൂടുതല്‍ സിക്‌സടിച്ച റെക്കോര്‍ഡും സ്വന്തമായുണ്ട്.

Story first published:  Wednesday, March 12, 2014, 13:53 [IST]
English summary
Suresh Raina lone Indian to score ton in World T20 cricket.
പ്രതികരണം എഴുതൂ