Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകകപ്പടിക്കാന്‍ ടീം ഇന്ത്യ

Updated: Wednesday, March 12, 2014, 16:23 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: അഞ്ചാമത് ട്വന്റി 20 ലോകകപ്പ് ബംഗ്ലാദേശില്‍ നടക്കുമ്പോള്‍ ഒരു ലോകറെക്കോര്‍ഡാണ് ടീം ഇന്ത്യയുടെ മനസില്‍. ചരിത്രത്തിലാദ്യമായി രണ്ട തവണ ലോകകപ്പ് നേടുന്ന ടീമാകുക എന്നതാണത്. ഇംഗ്ലണ്ടും പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും ഇതേ റെക്കോര്‍ഡിനായി രംഗത്തുണ്ട്.

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പില്‍ പാകിസ്താനെ ഫൈനലില്‍ തോല്‍പിച്ചാണ് ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. യുവരാജ് സിംഗ്, എം എസ് ധോണി, എസ് ശ്രീശാന്ത് തുടങ്ങിയവരായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്. അന്ന് ലോകകപ്പ് കളിച്ച ടീമില്‍ ധോണിയെക്കൂടാതെ യുവിയും റൈനയും രോഹിത് ശര്‍മയും മാത്രമേ ഇപ്പോള്‍ കളിക്കുന്നുള്ളൂ.

ലോകകപ്പടിക്കാന്‍ ടീം ഇന്ത്യ

ആദ്യ ലോകകപ്പില്‍ കിട്ടിയ ആ ഒരു റിഥം ഇന്ത്യന്‍ ടീമിന് പിന്നെ ലോകകപ്പില്‍ കിട്ടിയില്ല. ഇത്തവണ പ്രതീക്ഷകളോടെയാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് തിരിക്കുന്നത്. ക്യാപ്റ്റന്‍ ധോണിക്ക് പുറമേ യുവരാജ് സിംഗ്, രോഹിത് ശര്‍മ, വിരാട് കോലി, ധവാന്‍, അശ്വിന്‍, ജഡേജ, റൈന, മോഹിത് ശര്‍മ, ബിന്നി, മിശ്ര,കുമാര്‍, ഷമി, ആരോണ്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍.

ധവാനും രോഹിത് ശര്‍മയും ആയിരിക്കും ഓപ്പണിംഗ്, സുരേഷ് റെയ്‌നയോ വിരാട് കോലിയോ മൂന്നാം നമ്പറില്‍. യുവരാജും ധോണിയും രഹാനെയും ജഡേജയും വരെ നീളുന്ന മധ്യനിര, ബൗളിംഗിലെ ചില്ലറ അപാകതകള്‍ പരിഹരിച്ചാല്‍ 2007 ആവര്‍ത്തിക്കാന്‍ പോന്ന ടീമാണ് ഇത്തവണ ടീം ഇന്ത്യയുടെത്.

Story first published:  Wednesday, March 12, 2014, 13:51 [IST]
English summary
ICC World Twenty20 2014: Team Guide India
പ്രതികരണം എഴുതൂ