Englishहिन्दीಕನ್ನಡதமிழ்తెలుగు

ടീം ഇന്ത്യ സൂപ്പര്‍ കിംഗ്‌സാകുമോ

Updated: Wednesday, March 12, 2014, 16:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ഐ പി എല്ലിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ജേതാക്കളായും റണ്ണറപ്പുകളായും സെമി ഫൈനലിസ്റ്റുകളായും ധോണിപ്പട ഐ പി എല്ലില്‍ തിളങ്ങുന്നു. ഇത്തവണ ലോകകപ്പ് കളിക്കാന്‍ പോകുന്നതില്‍ അഞ്ചുപേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നാണ്.

ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്‌ന, ജഡേജ, അശ്വിന്‍, മോഹിത് ശര്‍മ എന്നിവരാണ് അത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള ട്വന്റി - 20 സ്‌പെഷലിസ്റ്റുകളാണ് ഇവരെല്ലാവരും. ചെന്നൈയ്ക്ക് എന്ന പോലെ ലോകകപ്പിലും ഇവര്‍ തിളങ്ങിയാല്‍ കപ്പ് ഇന്ത്യയിലേക്ക് പോരും.

ടീം ഇന്ത്യ സൂപ്പര്‍ കിംഗ്‌സാകുമോ


ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും. രണ്ടുപേരും ഐ പി എല്‍ ക്യാപ്റ്റന്മാരാണ്. രോഹിത് ശര്‍മ മുംബൈയുടെയും ധവാന്‍ ഹൈദരാബാദിന്റെയും ക്യാപ്റ്റന്മാരാണ്. വണ്‍ ഡൗണായി എത്തുന്നതും ഒരു ഐ പി എല്‍ ക്യാപ്റ്റനാണ്. വിരാട് കോലി. പിന്നെ ബാംഗ്ലൂരിന്റെ വെടിക്കെട്ട് താരം യുവരാജ് സിംഗ്.

അവിടുന്നങ്ങോട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാരുടെ മേളമാണ്. അഞ്ചാമനായി സുരേഷ് റെയ്‌ന, പിന്നെ ധോണി, പിന്നെ ജഡേജ, പിന്നെ അശ്വിന്‍. എല്ലാവരും ചെന്നൈ കളിക്കാര്‍. മൂന്ന് സ്‌പെഷലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുണ്ടാകുമോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍ അതിലൊന്ന് ചെന്നൈയുടെ മോഹിത് ശര്‍മയായിരിക്കും.

Story first published:  Wednesday, March 12, 2014, 13:53 [IST]
English summary
Can Team India be 'Super Kings' again, India's chances in T20 World cup.
പ്രതികരണം എഴുതൂ