Englishहिन्दीಕನ್ನಡதமிழ்తెలుగు

രാജസ്ഥാന്‍ റോയല്‍സിന് വാട്‌സന്‍ നായകന്‍

Updated: Tuesday, March 11, 2014, 11:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന് പുതിയ ക്യാപ്റ്റന്‍. മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ച സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റനെ തേടാന്‍ ടീമം മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സനാണ് ഐ പി എഎല്‍ ഏഴാം സീസണില്‍ റോയല്‍സിനെ നയിക്കുക.

രാഹുല്‍ ദ്രാവിഡിന് പകരക്കാരനാകുക വാട്‌സന്‍ തന്നെയായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ചയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിരമിച്ചെങ്കിലും ദ്രാവിഡ് ടീം മെന്ററായി റോയല്‍സിന് ഒപ്പമുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന് വാട്‌സന്‍ നായകന്‍

ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ വാട്‌സനെ ദ്രാവിഡ് അഭിനന്ദിച്ചു. ലോകത്തെ ഒന്നാം നിര ഓള്‍റൗണ്ടര്‍ മാത്രമല്ല മികച്ച ക്യാപ്റ്റന്‍ കൂടിയാണ് വാട്‌സനെന്ന് ദ്രാവിഡ് പറഞ്ഞു. തുടര്‍ന്നും മികച്ച ക്രിക്കറ്റ് കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നാണ് വാട്‌സന്‍ പ്രതികരിച്ചത്.

ഐ പി എല്ലിന്റെ ഉദ്ഘാടന സീസണിലെ ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണായിരുന്നു അന്ന് ടീമിന്റെ നായകന്‍. അജിന്‍ക്യ രഹാനെ, സഞ്ജു സാംസന്‍ തുടങ്ങിയ യുവാക്കളും ബ്രാഡ് ഹോഡ്ജിനെ പോലുള്ള പരിചയസമ്പന്നരും ചേരുന്നതാണ് രാജസ്ഥാന്‍ ടീം.

Story first published:  Tuesday, March 11, 2014, 8:56 [IST]
English summary
Shane Watson named Rajasthan Royals captain for IPL 7
പ്രതികരണം എഴുതൂ