Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി 20 ലോകകപ്പ് 16 മുതല്‍

Updated: Tuesday, March 11, 2014, 12:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2014 മാര്‍ച്ച് 16 ന് ബംഗ്ലാദേശില്‍ തുടങ്ങും. ഏപ്രില്‍ ആറ് വരെയാണ് ക്രിക്കറ്റിലെ ചെറുപൂരത്തിന്റെ കമ്പക്കെട്ട് നടക്കുക. യോഗ്യതാ റൗണ്ടുകള്‍ ഉള്‍പ്പെടെ 16 ടീമുകളാണ് ഇത്തവണ ലോകകപ്പ് മോഹിച്ചെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ആകെ മത്സരിച്ച ടീമുകളുടെ എണ്ണം 12 ആയിരുന്നു. ഇത്തവണ അത് 16 ആയി. ഇന്ത്യന്‍ സമയം 3 മണി, ഏഴ് മണി, 11 മണി എന്നിങ്ങനെ ദിവസം മൂന്ന് കളികളാണ് ഉണ്ടാകുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് തുടങ്ങും.

ട്വന്റി 20 ലോകകപ്പ് 16 മുതല്‍


ഐ സി സി റാങ്കിംഗിലെ ആദ്യ എട്ട് ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. യോഗ്യതാ റൗണ്ടില്‍ എട്ട് ടീമുകള്‍ മത്സരിക്കും. മാര്‍ച്ച് 16 മുതല്‍ 21 വരെയാണ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങള്‍. 12 മത്സരങ്ങളാണ് ഈ റൗണ്ടില്‍ ഉണ്ടാകുക.

രണ്ട് ഗ്രൂപ്പുകളിലായി മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ആറ് വരെയാണ് മെയിന്‍ കളികള്‍. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കും.

Story first published:  Tuesday, March 11, 2014, 8:56 [IST]
English summary
ICC World Twenty20 2014 Tournament Guide
പ്രതികരണം എഴുതൂ