Englishहिन्दीಕನ್ನಡதமிழ்తెలుగు

കോച്ചിനെ മാറ്റണമെന്ന് ഗാവസ്‌കര്‍

Updated: Tuesday, March 11, 2014, 11:52 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡങ്കന്‍ ഫഌച്ചറിനെ മാറ്റണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലാണ് ഗാവസ്‌കര്‍ തന്റെ അഭിപ്രായം പറഞ്ഞത്.

ഇന്ത്യന്‍ ടീമിന് കുറച്ചുകൂടി ചെറുപ്പക്കാരനായ ഒരു കോച്ചിനെയാണ് വേണ്ടത് എന്നാണ് സണ്ണിയുടെ അഭിപ്രായം. 2013 ഡിസംബറിന് ശേഷം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തോറ്റിരുന്നു.

കോച്ചിനെ മാറ്റണമെന്ന് ഗാവസ്‌കര്‍

ഏഷ്യാകപ്പിന്റെ ഫൈനലിലെത്താതെ ഇന്ത്യ പുറത്തായതും കോച്ചിനെ മാറ്റണമെന്ന ആവശ്യങ്ങള്‍ക്ക് ശക്തി പകരുന്നതാണ്. അഫ്ഗാനിസ്താന്‍, ബാംഗ്ലാദേശ് എന്നീ ടീമുകളോട് മാത്രമാണ് ഇന്ത്യ ഏഷ്യ കപ്പില്‍ ജയിച്ചത്. പാകിസ്താനോടും ശ്രീലങ്കയോടും തോറ്റു.

ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് പകരക്കാരനായാണ് ഇംഗ്ലണ്ടുകാരനായ ഡങ്കന്‍ ഫഌച്ചര്‍ ഇന്ത്യയുടെ പരിശീലകനായത്. എന്നാല്‍ കിര്‍സ്റ്റനെപ്പോലെ മികച്ചൊരു റെക്കോര്‍ഡല്ല ഫഌച്ചറിന് ഉള്ളത്. തോല്‍വികളില്‍ നിന്നും കരകയറാന്‍ ഗവസ്‌കര്‍ പറഞ്ഞതുപോലെ ചെറുപ്പക്കാരനായ ഒരു കോച്ചാണ് ഇന്ത്യയ്ക്ക് ആവശ്യം.

Story first published:  Tuesday, March 11, 2014, 8:57 [IST]
English summary
Following a series of defeats overseas for Team India, former captain Sunil Gavaskar has called for the removal of coach Duncan Fletcher.
പ്രതികരണം എഴുതൂ