Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് ആശ്വാസജയം

Updated: Thursday, March 6, 2014, 17:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് ജയം. ദുര്‍ബലരായ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. 160 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 32.2 ഓവറില്‍ കളി തീര്‍ത്തു. ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും നേരത്തെ തന്നെ പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 159 റണ്‍സിന് ഓളൗട്ടായി. 50 റണ്‍സെടുത്ത് സമിയുള്ള മാത്രമാണ് ഇന്ത്യന്‍ ബൗൡഗിനെ ചെറുത്തുനിന്നത്. 30 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗൡഗില്‍ തിളങ്ങിയത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് ആശ്വാസജയം


ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. മൂന്നാമനായെത്തിയ രോഹിത് ശര്‍മ്മയും കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു. ക്യാപ്റ്റന്‍ കോലി ബാറ്റിംഗിന് ഇറങ്ങിയില്ല.

നാല് കളികളില്‍ നിന്നും രണ്ട് വിജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ ടൂര്‍ണമെന്റിലെ സമ്പാദ്യം. പാകിസ്താനോടും ലങ്കയോടും അവസാന ഓവറിലാണ് ഇന്ത്യ തോറ്റത്. ബംഗ്ലാദേശിനോടും അഫ്ഗാനോടും ജയിച്ചു. പാകിസ്താനും ലങ്കയും തമ്മിലാണ് ഫൈനല്‍.

Story first published:  Thursday, March 6, 2014, 15:42 [IST]
English summary
India beat Afganistan for 8 wickets in Asia cup cricket
പ്രതികരണം എഴുതൂ