Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏഷ്യാ കപ്പില്‍ ശ്രീലങ്ക - പാക് ഫൈനല്‍; ഇന്ത്യ പുറത്ത്

Updated: Wednesday, March 5, 2014, 13:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മിര്‍പൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയും പാകിസ്താനും തമ്മില്‍. അഫ്ഗാനിസ്ഥാനെ 129 റണ്‍സിന് തോല്‍പിച്ചാണ് ലങ്ക കലാശക്കളിക്ക് യോഗ്യത നേടിയത്. അവസാന ഓവറില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്താന്‍ നേരത്തെ ഫൈനലിലെത്തിയിരുന്നു. മാര്‍ച്ച് എട്ട് ശനിയാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനല്‍.

അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക കുമാര്‍ സങ്കക്കാര, മാത്യൂസ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റിന് 263 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 38. 4 ഓവറില്‍ അഫ്ഗാനെ വെറും 124 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ലങ്ക ഫൈനലിന് യോഗ്യത നേടിയത്. മൂന്ന് വിക്കറ്റുകള്‍ വീത്ം വീഴ്ത്തിയ മെന്‍ഡിസും പെരേരയുമാണ് ലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.

ഏഷ്യാ കപ്പില്‍ ശ്രീലങ്ക - പാക് ഫൈനല്‍; ഇന്ത്യ പുറത്ത്

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക വിജയം നേടിയതോടെ അവസാനിച്ചത് ഇന്ത്യയുടെ പ്രതീക്ഷകളാണ്. ലങ്ക അഫ്ഗാനോട് തോല്‍ക്കുകയും അടുത്ത മത്സരത്തില്‍ മികച്ച റണ്‍റേറ്റില്‍ അഫ്ഗാനെ ഇന്ത്യ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താന്‍ നേരിയ സാധ്യത ഉണ്ടായിരുന്നു.

ആദ്യ മത്സരത്തില്‍ ബാംഗ്ലാദേശിനോട് ജയിച്ച ഇന്ത്യ പാകിസ്താനോടും ലങ്കയോടും തോറ്റിരുന്നു. അവസാന കളിയില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ മത്സരത്തിന്റെ ഫലം ടൂര്‍ണമെന്റിനെ ഒരു തരത്തിലും ബാധിക്കില്ല. പരിക്കേറ്റ എം എസ് ധോണിക്ക് പകരം വിരാട് കോലിയാണ് ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പില്‍ നയിച്ചത്.

Story first published:  Wednesday, March 5, 2014, 8:46 [IST]
English summary
It's Sri Lanka Vs Pakistan in Asia Cup final; India out
പ്രതികരണം എഴുതൂ