Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ ഭയങ്കരന്‍; പക്ഷേ ലാറയാണ് കേമന്‍: കാലിസ്

Updated: Friday, March 14, 2014, 11:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

 

കേപ്ടൗണ്‍: സച്ചിനോ ലാറയോ, വര്‍ത്തമാന ക്രിക്കറ്റ് ലോകം ഉത്തരം കിട്ടാതെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. വസിം അക്രം, റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വോണ്‍ എന്ന് വേണ്ട പലരും അവരുടെ വിധി പറഞ്ഞുകഴിഞ്ഞു. സച്ചിനോളവും ലാറയോളവും പോന്ന ജാക് കാലിസിനുമുണ്ട് പറയാന്‍ ഒരു അഭിപ്രായം. കാലിസ് പറയുന്നു. സച്ചിനല്ല, ലാറയാണ് കേമന്‍.

ക്രിക്കറ്റിന് സച്ചിന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. സച്ചിന്റെ നേട്ടങ്ങള്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റില്ല. രണ്ട് പതിറ്റാണ്ടിലധികം കാലം ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ സച്ചിന്‍ നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നു. മികച്ച സ്പിരിറ്റില്‍ ക്രിക്കറ്റ് കളിച്ചിരുന്ന സച്ചിന്‍ ഒരു റോള്‍ മോഡലാണ്.

പക്ഷേ ലാറയാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ - ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി വിലയിരുത്തപ്പെടുന്ന കാലിസ് പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരില്‍ വസിം അക്രവും സ്പിന്നര്‍മാരില്‍ ഷെയ്ന്‍ വോണുമാണ് താന്‍ കണ്ട മികച്ച കളിക്കാര്‍. ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയും. കഴിഞ്ഞ ഡിസംബറിലാണ് കാലിസ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചത്.

39 കാരനായ ജാക് കാലിസ് ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഓള്‍റൗണ്ടറാണ്. 166 ടെസ്റ്റുകളില്‍ നിന്നായി 13289 റണ്‍സും 292 വിക്കറ്റുകളുമാണ് കാലിസിന്റെ സമ്പാദ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് ഐ പി എല്ലില്‍ കാലിസ് കളിക്കുന്നത്.

Story first published:  Tuesday, March 4, 2014, 9:15 [IST]
English summary
Sachin's achievements incredible, but Lara best: Kallis
പ്രതികരണം എഴുതൂ