Englishहिन्दीಕನ್ನಡதமிழ்తెలుగు

സെഞ്ചുറിയോടെ യുവി ആഘോഷം തുടങ്ങി

Updated: Tuesday, February 18, 2014, 12:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഐ പി എല്‍ ലേലത്തില്‍ റെക്കോര്‍ഡ് വില കിട്ടിയതിന്റെ ആഘോഷം യുവരാജ് സിംഗ് തുടങ്ങിക്കഴിഞ്ഞു. രാജ് സിംഗ് ദുംഗാര്‍പൂര്‍ ട്രോഫി ക്രിക്കറ്റിലാണ് യുവരാജ് സെഞ്ചുറിയോടെ തിളങ്ങിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിനെതിരെയായിരുന്നു കളി. എയര്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് യുവി കളിക്കാന്‍ ഇറങ്ങിയത്.

74 പന്തില്‍ 105 റണ്‍സായിരുന്നു കളിയില്‍ യുവജിന്റെ സംഭാവന. അഞ്ച് കൂറ്റന്‍ സിക്‌സറുകളും 12 ഫോറുകളും അടക്കമാണ് യുവരാജ് സെഞ്ചുറിയിലെത്തിയത്. യുവരാജിന്റെ ബാറ്റിംഗ് മികവില്‍ എയര്‍ ഇന്ത്യ ജയിച്ചു. ഏഴ് വിക്കറ്റിന് 327 റണ്‍സെടുത്ത എയര്‍ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന് 225 ലെത്താനേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന് കഴിഞ്ഞുള്ളൂ.

സെഞ്ചുറിയോടെ യുവി ആഘോഷം തുടങ്ങി

ഐ പി എല്ലിന്റെ ഏഴാം സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരനാണ് യുവരാജ് സിംഗ്. പതിനാല് കോടി രൂപയാണ് യുവിക്ക് ലേലത്തില്‍ കിട്ടിയത്. വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ് യുവരാജിനെ വിളിച്ചെടുത്തത്. കഴിഞ്ഞ ഐ പി എല്ലില്‍ പുനെ വാരിയേഴ്‌സിന് വേണ്ടിയാണ് യുവി കളിച്ചത്.

എന്തായാലും യുവരാജിന്റെ ബാറ്റിംഗ് ഫോം ലോകകപ്പ് ട്വന്റി 20 കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ഗുണകരമാകും. അടുത്ത മാസമാദ്യം ബംഗ്ലാദേശിലാണ് ലോകകപ്പ് തുടങ്ങുന്നത്. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ബ്രോഡിനെ യുവരാജ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ക്ക് പറത്തിയിരുന്നു.

Story first published:  Tuesday, February 18, 2014, 12:01 [IST]
English summary
Yuvraj Singh celebrated his record Rs 14 crore IPL 7 signing by Royal Challengers Bangalore (RCB) with a 74-ball 105.
പ്രതികരണം എഴുതൂ