Englishहिन्दीಕನ್ನಡதமிழ்తెలుగు

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം

Posted by:
Published: Monday, February 17, 2014, 15:07 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെയാണ് ഇന്ത്യ തോല്‍പിച്ചത്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സ്‌കോര്‍. സ്‌കോട്‌ലന്‍ഡ് 29.4 ഓവറില്‍ 88 ഓള്‍ ഔട്ട്. ഇന്ത്യ 22.3 ഓവറില്‍ അഞ്ചിന് 92.

89 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വെറും 22 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സഞ്ജു സാസംന്‍ വെറും ഏഴ് റണ്‍സിന് പുറത്തായി.

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം

എന്നാല്‍ ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സര്‍ഫ്രാസ് ഖാന്‍ പുറത്താകാതെ 45 റണ്‍സോടെ ഇന്ത്യയ്ക്ക് വീണ്ടും വിജയമൊരുക്കി. ദീപക് ഹൂഡ 24 റണ്‍സെടുത്ത് സര്‍ഫ്രാസിനൊപ്പം പുറത്താകാതെ നിന്നു. 20 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗാവിന്‍ മെയ്‌നാണ് ഇന്ത്യയെ തകര്‍ത്തത്.

രണ്ടാമത്തെ മത്സരത്തില്‍ വെറും 88 റണ്‍സിനാണ് ഇന്ത്യ സ്‌കോട്‌ലന്‍ഡിനെ എറിഞ്ഞിട്ടത്. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി കുല്‍ദീപ് യാദവ്, ആമിര്‍ ഗാനി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി താരമായത്. കുല്‍ദീപിന്റെ നാല് വിക്കറ്റില്‍ ഹാട്രിക്കും പെടും. കുല്‍ദീപ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. 44 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രൂ ഉമീദാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 40 റണ്‍സിന് തോല്‍പിച്ചിരുന്നു. പാകിസ്താനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. ബുധനാഴ്ച പാപ്പുവ ന്യൂഗിനിയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

English summary
Under 19 World Cup: Yadav takes hat-trick as India win
പ്രതികരണം എഴുതൂ