Englishहिन्दीಕನ್ನಡதமிழ்తెలుగు

മക്കുല്ലം തിരിച്ചടിച്ചു; ഇന്ത്യ പരുങ്ങലില്‍

Posted by:
Published: Monday, February 17, 2014, 11:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരുങ്ങുന്നു. 246 റണ്‍സിന്റെ ഒന്നാമിന്നിംസ് ലീഡ് നേടിയിട്ടും ഇന്ത്യ കീവീസിനെതിരെ തോല്‍വി മുന്നില്‍ കാണുകയാണ്. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 571 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യയെക്കാള്‍ 325 റണ്‍സിന്റെ ലീഡുണ്ട് ആതിഥേയര്‍ക്ക്.

281 റണ്‍സോടെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായത്. പരമ്പരയില്‍ മക്കുല്ലത്തിന്റെ രണ്ടാം ഡബിള്‍ സെഞ്ചുറിയാണ് ഇത്. 525 പന്തുകളില്‍ നിന്നും 28 ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതാണ് ക്യാപ്റ്റന്റെ 281 റണ്‍സ്. പുറത്താകാതെ നില്‍ക്കുന്ന മക്കുല്ലത്തിനൊപ്പം അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജയിംസ് നീശം 67 റണ്‍സോടെ ക്രീസിലുണ്ട്.

മക്കുല്ലം തിരിച്ചടിച്ചു; ഇന്ത്യ പരുങ്ങലില്‍

246 റണ്‍സിന്റെ കടവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒരു ഘട്ടത്തില്‍ 94 ന് അഞ്ച് എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ വാട്‌ലിംഗുമൊത്ത് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ മക്കുല്ലമാണ് കീവിസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 124 റണ്‍സോടെ വാട്‌ലിംഗ് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 352 റണ്‍സടിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ഖാന്‍ മൂന്നും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ 192 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടിയായി ഇന്ത്യ 438 റണ്‍സടിച്ചു. അഞ്ച് ഏകദിനങ്ങളും ഒരു ടെസ്റ്റും പരമ്പരയില്‍ ഇതേവരെ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഒരു കളി പോലും ന്യസിലന്‍ഡില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ടെസ്റ്റ് തോറ്റാല്‍ ഐ സി സി റാങ്കിംഗിലും ഇന്ത്യ താഴേക്ക് പോകും.

English summary
Skipper Brendon McCullum's record 281* turns Test for New Zealand
പ്രതികരണം എഴുതൂ