Englishहिन्दीಕನ್ನಡதமிழ்తెలుగు

റോയലാകാന്‍ രാജസ്ഥാന്‍

Updated: Friday, February 14, 2014, 16:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: അനാവശ്യ ധൃതിയൊന്നും കൂടാതെ, എന്നാല്‍ വേണ്ടപ്പെട്ടവരെയൊന്നും കളഞ്ഞുപോകാതെ കണക്കുകൂട്ടി കളിച്ച ഒരു ടിപ്പിക്കല്‍ രാഹുല്‍ ദ്രാവിഡ് ഇന്നിംഗ്‌സായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ഐ പി എല്‍ ഏഴിലേക്കുള്ള ലേലം. ഇടയക്ക് സ്പീഡ് അല്‍പം കുറഞ്ഞുപോയി എന്ന് തോന്നിച്ചാലും അവസാന വിജയം ദ്രാവിഡിനൊപ്പം തന്നെ.

ഷെയിന്‍ വാട്‌സന്‍, ബിന്നി, സഞ്ജു സാംസന്‍, ഫോക്‌നര്‍, രഹാനെ എന്നിവരെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ലേലത്തിന് ഇറങ്ങിയത്. കഴിഞ്ഞ തവണ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇത്തവണ ടീം മെന്ററായാണ് രാജസ്ഥാന് ഒപ്പമുള്ളത്. സ്റ്റീവന്‍ സ്മിത്, ടിം സൗത്തി, ഹോഡ്ജ് എന്നിവരെ സ്വന്തമാക്കി ആദ്യദിവസം തന്നെ ദ്രാവിഡ് നയം വ്യക്തമാക്കി.

 റോയലാകാന്‍ രാജസ്ഥാന്‍

ഉന്മുക് ചന്ദ്, ദിഷാന്ത് യാഗ്നിക്, കെവിന്‍ കൂപ്പര്‍ എന്നിവര്‍ക്കൊപ്പം രജത് ഭാട്ടിയ, അമിത് മിശ്ര എന്നീ പരിചയ സമ്പന്നരായ കളിക്കാരെയും രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചു. വെറ്ററന്‍ ബൗളറായ പ്രവീണ്‍ താംബെ ഇത്തവണയും ടീമിനൊപ്പമുണ്ട്. ഇഖ്ബാല്‍ അബ്ദുള്ള, ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, വിക്രം ജീത് മാലിക്, അങ്കിത് ശര്‍മ തുടങ്ങിയ യൂട്ടിലിറ്റി കളിക്കാരും രാജസ്ഥാന്‍ ടീമിലുണ്ട്.

മികച്ച ഒരു ക്യാപ്റ്റനില്ല എന്നതാണ് രാജസ്ഥാന്‍ ടീമിന്റെ പ്രശ്‌നം. വാട്‌സന് ഇപ്പോള്‍തന്നെ ടീമില്‍ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുണ്ട്. ടീം എന്ന നിലയില്‍ 100 ശതമാനം ഫിറ്റാണെങ്കിലും ഒറ്റയ്ക്ക് കളി ജയിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ താരത്തിന്റെ അഭാവം ടീമിലില്ലേ എന്ന് ചോദിച്ചാല്‍ അത് ന്യായമാണ്. അതിനുള്ള ഉത്തരം ഈ ഐ പി എല്‍ തരും. കാത്തിരിക്കുക, കാണുക.

Story first published:  Friday, February 14, 2014, 12:48 [IST]
English summary
IPL 7 Auction: Rajasthan Royals full list of players bought.
പ്രതികരണം എഴുതൂ