Englishहिन्दीಕನ್ನಡதமிழ்తెలుగు

ആന്‍ഡേഴ്‌സനെ പ്രതീക്ഷിച്ച് മുംബൈ

Updated: Friday, February 14, 2014, 15:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ക്രിക്കറ്റിന്റെ ദൈവം കളി നിര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏഴാം സീസണ്‍ മുതല്‍ മിസ്റ്റര്‍ ക്രിക്കറ്റ് ഓപ്പണറായെത്തുന്നു. സച്ചിന്‍ ഒഴിച്ചിട്ട ഓപ്പണിംഗ് സ്ഥാനത്തേക്കാണ് ഓസ്‌ട്രേലിയയുടെ മൈക് ഹസി എത്തുന്നത്. ഹസിക്കൊപ്പം ഓപ്പണിംഗില്‍ യുവതാരം ആദിത്യ താരെയും ഇറങ്ങും.

പരമാവധി അഞ്ച് കളിക്കാരെയും നിലനിര്‍ത്തിയാണ് മുംബൈ ഇന്ത്യന്‍സ് ലേലത്തിനെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡ്, ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ, സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡു എന്നിവരെയാണ് ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.

ആന്‍ഡേഴ്‌സനെ പ്രതീക്ഷിച്ച് മുംബൈ


ഹസിക്ക് പുറമേ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് മുംബൈയുടെ ഈ വര്‍ഷത്തെ മികച്ച വാങ്ങലുകള്‍. മധ്യനിരയില്‍ ഒരു ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇല്ലാത്തത് ടീമിന് ക്ഷീണം ചെയ്യും. പൊള്ളാര്‍ഡും ആന്‍ഡേഴ്‌സനും ഈ കുറവ് നികത്തും എന്ന പ്രതീക്ഷയിലാണ് മുംബൈ ടീം മാനേജ്‌മെന്റ്.

ഗൗതം, സുശാന്ത് മറാത്തെ, താരെ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ കൂടി മുംബൈ വാങ്ങിയിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ ഭുമറിന് വേണ്ടി മുംബൈ ചെലവഴിച്ചത് 1.2 കോടി രൂപയാണ്. അപൂര്‍വ് വാങ്കഡെയാണ് പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ബൗളര്‍മാരായ സക്‌സേന, സുയല്‍ എന്നിവരും മുംബൈ ക്യാമ്പിലുണ്ട്. ഇതല്ലാതെ എടുത്തുപറയത്തക്ക വിദേശ താരങ്ങളാരും മുംബൈ നിരയിലില്ല.

Story first published:  Friday, February 14, 2014, 12:47 [IST]
English summary
IPL 7 Auction: Mumbai Indians list of players bought
പ്രതികരണം എഴുതൂ