Englishहिन्दीಕನ್ನಡதமிழ்తెలుగు

ഭാഗ്യദോഷം മാറ്റാന്‍ കൊല്‍ക്കത്ത

Updated: Friday, February 14, 2014, 16:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: പതിവുപോലെ താരസമ്പന്നമായ ടീമാണ് കൊല്‍ക്കത്ത. ആവശ്യത്തിലധികം ഫാസ്റ്റ് ബൗളര്‍മാരുള്ള ടീമിന് ഓള്‍റൗണ്ടര്‍മാരുടെ സഹായവുമുണ്ട്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ മുന്നില്‍ നിന്നുനയിച്ചാല്‍ കൂടെക്കൂടാന്‍ പറ്റിയ ബാറ്റിംഗ് കരുത്തുമുണ്ട്. ഏഴാം സീസണിലെങ്കിലും ഭാഗ്യദോഷം മാറ്റാനുറച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തുന്നത്.

2012 ലെ കീരീട വിജയം ആവര്‍ത്തിക്കാനാണ് കൊല്‍ക്കയുടെ ശ്രമം. ഈ ഒരു കിരീടം ഒഴിച്ചുനിര്‍ത്തിയാല്‍ താരതമ്യേന ദുര്‍ബലമായ പ്രകടനമാണ് കൊല്‍ക്കത്തയുടെ ഭാഗത്തുനിന്നും കാണാനുള്ളത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, മാജിക് സ്പിന്നര്‍ സുനില്‍ നരേന്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാണ് കൊല്‍ക്കത്ത ലേലം വിളിക്കാനെത്തിയത്.

ഭാഗ്യദോഷം മാറ്റാന്‍ കൊല്‍ക്കത്ത

ഓള്‍റൗണ്ടര്‍ ജാക് കാലിസ്, റോബിന്‍ ഇത്തപ്പ, യൂസഫ് പത്താന്‍, ഷക്കീബ് അല്‍ ഹസന്‍, മനീഷ് പാണ്ഡെ, ബിസ്ല, സൂര്യകുമാര്‍ യാദവ്, ദൊഷേതെ, റസല്‍, ദാസ് എന്നിങ്ങനെ പോകുന്നു കോല്‍ക്കത്തയുടെ ബാറ്റിംഗ് നിര. ഗൗതം ഗംഭീറും യൂസഫ് പത്താനും ഫോമിലല്ല എന്നത് മാത്രമാണ് അവരെ അലട്ടുന്ന പ്രശ്‌നം.

മോണി മോര്‍ക്കലാണ് ഫാസ്റ്റ് ബൗളിംഗ് വിഭാഗത്തിന്റെ തലവന്‍. ഉമേഷ് യാദവ്, വിനയ് കുമാര്‍ എന്നിവരും കൂട്ടിനുണ്ട്. പീയൂഷ് ചൗളയാണ് പ്രധാന സ്പിന്നര്‍. 4.25 കോടി രൂപയ്ക്കാണ് ചൗളയെ കൊല്‍ക്കത്ത തങ്ങളുടെ ക്യാമ്പിലെത്തിച്ചിരിക്കുന്നത്. കുല്‍ദീപ് യാദവ്, മാണ്ഡല്‍, കുമ്മിന്‍സ്, ലിന്‍, വീര്‍ പ്രതാപ് സിംഗ്, എന്നിങ്ങനെ പോകുന്നു കോല്‍ക്കത്തയുടെ റിസര്‍വ് നിര

Story first published:  Friday, February 14, 2014, 12:48 [IST]
English summary
IPL 7 Auction: Kings XI Punjab full list of players bought
പ്രതികരണം എഴുതൂ