Englishहिन्दीಕನ್ನಡதமிழ்తెలుగు

സൂപ്പര്‍ സ്മാര്‍ട്ട് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

Updated: Friday, February 14, 2014, 16:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഇത്തവണത്തെ ഐ പി എല്‍ ലേലത്തില്‍ ഏറ്റവും സ്മാര്‍ട്ട് ആയി കാര്യങ്ങള്‍ നീക്കിയത് പഞ്ചാബ് കിംഗ്‌സ് ഇലവനാണ്. പ്രധാനപ്പെട്ട ഒരു സ്പിന്‍ ബൗളര്‍ ഇല്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ടീം സമ്പൂര്‍ണമാണ് എന്ന് തന്നെ പറയാം. ആവശ്യത്തിന് ഫാസ്റ്റ് ബൗളര്‍മാരും അടിച്ചുതകര്‍ക്കാന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും നിറഞ്ഞതാണ് ഈ ടീം.

വീരേന്ദര്‍ സേവാഗാണ് പഞ്ചാബിന്റെ ലോട്ടറി. വെറും 3.2 കോടി രൂപയ്ക്കാണ് വീരുവിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ആഷസ് ഹീറോ മിച്ചല്‍ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി എന്നിവരും ടീമിലുണ്ട്. ഡേവിഡ് മില്ലര്‍, മനന്‍ വോറ എന്നീ രണ്ട് താരങ്ങളെയാണ് പഞ്ചാബ് നിലനിര്‍ത്തിയിരുന്നത്.

 സൂപ്പര്‍ സ്മാര്‍ട്ട് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഗ്ലെന്‍ മാക്‌സ്വെല്ലാണ് പഞ്ചാബ് ഇത്തവണ കാത്തുവെച്ചിരിക്കുന്ന മറ്റൊരത്ഭുതം. കഴിഞ്ഞ തവണ മുംബൈ ടീമിലായിരുന്ന മാക്‌സ്വെല്ലിന് അത്രയ്ക്ക് അവസരം കിട്ടിയിരുന്നില്ല. ഇത്തവണ മാക്‌സ്വെല്‍ - ബെയ്‌ലി - മില്ലര്‍ - ജോണ്‍സണ്‍ എന്നീ വിദേശികളാകും പഞ്ചാബിന് വേണ്ടി കളി നയിക്കുക. ഇന്നിംഗ്‌സിന് കരുത്താകാന്‍ ചേതേശ്വര്‍ പൂജാരയുമുണ്ട്.

ബൗളിംഗാണ് ടീമിന് ചെറിയൊരു തലവേദനയാകുക. ജോണ്‍സന് പുറമേ ബാലാജി, അവാന, തിസാര പെരേര എന്നിവരാണ് പ്രധാന ബൗളര്‍മാര്‍. മുംബൈ ഇന്ത്യന്‍സില്‍ നിന്നും തട്ടിയെടുത്ത റിഷി ധവാന്‍ ശരിക്കും പഞ്ചാബിന് ഒരു മുതല്‍ക്കൂട്ടാകും. മുരളി കാര്‍ത്തികിനാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.

Story first published:  Friday, February 14, 2014, 12:48 [IST]
English summary
IPL 7 Auction: Kings XI Punjab full list of players bought
പ്രതികരണം എഴുതൂ