Englishहिन्दीಕನ್ನಡதமிழ்తెలుగు

വീരുവില്ല, പീറ്റേഴ്‌സന്റെ തണലില്‍ ഡെയര്‍ഡെവിള്‍സ്

Updated: Friday, February 14, 2014, 15:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഒന്നാം സീസണ്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന വീരേന്ദര്‍ സേവാഗിനെ ഡെയര്‍ ഡെവിള്‍സ് കൈവിട്ടു. കുറച്ച് കൂടിയ വില കൊടുത്താണെങ്കിലും കെവിന്‍ പീറ്റേഴ്‌സനെ നിലനിര്‍ത്തി. ഇംഗ്ലണ്ട് ടീമില്‍ ഇല്ലാത്തതിനാല്‍ സീസണ്‍ മുഴുവന്‍ കെവിന് ഐ പി എല്‍ കളിക്കാം. പീറ്റേഴ്‌സനൊപ്പം ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയ കളിക്കാരെയും ഡെല്‍ഹി കൂടാരത്തിലെത്തിച്ചിട്ടുണ്ട്.

ഒരൊറ്റ കളിക്കാരനെപ്പോലും നിലര്‍നിര്‍ത്താത്ത ഏക ടീമായാണ് ഡെയര്‍ ഡെവിള്‍സ് ലേലത്തിനിറങ്ങിയത്. അതുകൊണ്ട് തന്നെ അഞ്ച് റൈറ്റ് ടു മാച്ച് അവസരങ്ങളും അവര്‍ക്ക് കിട്ടി. ഭംഗിയായി അവര്‍ അത് ഉപയോഗിക്കുകയും ചെയ്തു. വെറും ഒരു കോടി രൂപയ്ക്കാണ് ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ നീശത്തെ ഡെല്‍ഹി ക്യാമ്പിലെത്തിച്ചത്.

വീരുവില്ല, പീറ്റേഴ്‌സന്റെ തണലില്‍ ഡെയര്‍ഡെവിള്‍സ്

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമി, ഉനക്ദത്ത്, നതാന്‍ കോര്‍ട്ടല്‍ നീല്‍, വെയ്ന്‍ പാര്‍ണല്‍ എന്നിവരാണ് ബൗളിംഗ് വിഭാഗത്തെ നയിക്കുക. സ്പിന്നര്‍ ഷഹബാസ് നദീമിനെ ഡെല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്. ബാറ്റിംഗിനായി ചെന്നൈ ഓപ്പണര്‍ മുരളി വിജയ്, രഞ്ജി ട്രോഫി സൂപ്പര്‍ താരം കേദാര്‍ ജാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് എന്നിവരാണ് മുന്നില്‍.

ആദ്യദിനം ആരും വാങ്ങാതിരുന്ന റോസ് ടെയ്‌ലറെ വെറും ഒരു കോടി രൂപയ്ക്ക് ഡെല്‍ഹി വാങ്ങി. മായങ്ക് അഗര്‍വാള്‍, രാഹുല്‍ ശുക്ല, ജയന്ത് ജാദവ്, ശരത്, മിലിന്ദ് കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ജെ പി ഡുമിനി എന്നിവരും ഡെല്‍ഹിക്കായി ഇറങ്ങും. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് സെന്‍സേഷന്‍ ക്വിന്റണ്‍ ഡി കോക്കാണ് ഡെല്‍ഹിയുടെ നോക്കിവെക്കേണ്ട താരം.

Story first published:  Friday, February 14, 2014, 12:47 [IST]
English summary
IPL 7 Auction: Delhi Daredevils full list of players bought
പ്രതികരണം എഴുതൂ