Englishहिन्दीಕನ್ನಡதமிழ்తెలుగు

ചെന്നൈയ്ക്ക് എന്തിനാണ് ആശിഷ് നെഹ്‌റ

Updated: Friday, February 14, 2014, 15:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഒത്തുകളി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നേരിയ മങ്ങലുണ്ടെങ്കിലും ധോണി നയിക്കുന്ന ചെന്നൈ ടീമിനെ അത് ബാധിക്കാനിടയില്ല. അഞ്ച് പ്രധാനപ്പെട്ട കളിക്കാരെ നിലനിര്‍ത്തിയ ചെന്നൈ ഇത്തവണയും പൊരുതാന്‍ ഉറച്ചുതന്നെയാണ്.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, ബ്രാവോ എന്നിവരെയാണ് ചെന്നൈ ടീം നിലനിര്‍ത്തിയത്. ഒപ്പം പുതിയ ലേലത്തില്‍ ഒരുപിടി യൂട്ടിലിറ്റി താരങ്ങളെയും ചെന്നെ ക്യാമ്പിലെത്തിച്ചു. ബ്രണ്ടന്‍ മക്കുല്ലം, ഡു പ്ലിസി, ഫാസ്റ്റ് ബൗളര്‍ ഹില്‍ഫനാസ് എന്നിവരാണ് ചെന്നൈയുടെ ഇത്തവണത്തെ സ്റ്റാര്‍ വിദേശികള്‍.

ചെന്നൈയ്ക്ക് എന്തിനാണ് ആശിഷ് നെഹ്‌റ

ആഷിശ് നെഹ്‌റയെ വാങ്ങിയതാണ് ചെന്നൈയുടെ അത്ഭുതകരമായ ഒരു നീക്കം. രണ്ട് കോടി രൂപയ്ക്കാണ് മുന്‍ ഇന്ത്യന്‍ ബൗളറായ നെഹ്‌റയെ ചെന്നൈ ടീം വാങ്ങിയത്. നെഹ്‌റയ്ക്കും ഹില്‍ഫനാസിനുമൊപ്പം പുതിയ പന്തെറിയാന്‍ ഫാസ്റ്റ് ബൗളിംഗ് സെന്‍സേഷനായ ഈശ്വര്‍ പാണ്ഡെയും മോഹിത് ശര്‍മയുമുണ്ട്.

ബാബ അപരാജിത്, മിഥുന്‍ മന്‍ഹാസ്, പവന്‍ നേഗി, ജോണ്‍ ഹേസ്റ്റിംഗ്‌സ്, വിജയ് ശങ്കര്‍, രോനിത് മോറെ, മാറ്റ് ഹെന്റി, സാമുവല്‍ ബദ്രീ എന്നിവരാണ് ചെന്നൈ ടീമിലെ മറ്റ് പ്രധാന താരങ്ങള്‍. മക്കുല്ലം, ഹില്‍ഫനാസ്, ഡുപ്ലസി, ബ്രാവോ എന്നിവരായിരിക്കും ചെന്നൈയുടെ ഇലവനിലെ വിദേശികള്‍

Story first published:  Friday, February 14, 2014, 12:47 [IST]
English summary
IPL 7 Auction: Chennai Super Kings full list of players bought
പ്രതികരണം എഴുതൂ