Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇഷാന്തിന് 6 വിക്കറ്റ്; ഇന്ത്യയ്ക്ക് മേല്‍ക്കൈ

Posted by:
Published: Friday, February 14, 2014, 12:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മയുടെയും മുഹമ്മദ് ഷമിയുടെയും മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം വെറും 192 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ എറിഞ്ഞു പുറത്താക്കിയത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്തത്. 17 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് 6 വിക്കറ്റ് വീഴ്ത്തിയത്. 16 ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് ഷമി അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. തുടക്കത്തില്‍ സഹീര്‍ഖാനും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

ഇഷാന്തിന് 6 വിക്കറ്റ്; ഇന്ത്യയ്ക്ക് മേല്‍ക്കൈ

47 റണ്‍സെടുത്ത കെന്‍ വില്യംസനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കുല്ലം 8 റണ്‍സിന് പുറത്തായി. ഐ പി എല്ലില്‍ മോഹവില കിട്ടിയ കോറി ആന്‍ഡേഴ്‌സന് 24 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടിം സൗത്തി 32 പന്തില്‍ 32 റണ്‍സെടുത്തു. ആദ്യ ടെസ്റ്റ് കളിക്കുന്ന ജിമ്മി നീശം 33 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സഹ ഓപ്പണര്‍ മുരളി വിജയിയെ വെറും രണ്ട് റണ്‍സിന് നഷ്ടപ്പെട്ടിട്ടും ധവാന്‍ പതറിയില്ല. പൂജാരയെ കൂട്ടുപിടിച്ച് ക്ഷണനേരം കൊണ്ട് 87 റണ്‍സാണ് ധവാന്‍ കൂട്ടിച്ചേര്‍ത്തത്. 19 റണ്‍സെടുത്ത പൂജാരയെ ബൗള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയാണ് ധവാന് കൂട്ടിനുള്ളത്.

English summary
2nd Test: India 100/2 at stumps on Day One.
പ്രതികരണം എഴുതൂ